എലത്തൂർ: പിന്മാറില്ലെന്ന് മാണി സി കാപ്പൻ

പ്രചാരണം ആരംഭിച്ച് കഴിഞ്ഞെന്നും മാണി സി കാപ്പൻ

Update: 2021-03-21 06:37 GMT

എലത്തൂർ സീറ്റിൽ നിന്നും പിന്മാറില്ലെന്ന് മാണി സി.കാപ്പൻ. പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. പ്രശ്ന പരിഹാരത്തിനായി യു.ഡി.എഫ് നേതാക്കൾ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നത്തിൽ സമവായത്തിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാണി സി കാപ്പനുമായി സംസാരിച്ചു. പ്രശ്നത്തിലെ എൻ.സി.കെയുടെ നിലപാട് തേടിയാണ് ചെന്നിത്തല കാപ്പനെ വിളിച്ചത്.

അതേസമയം കോഴിക്കോട്ട് മത്സരിക്കാൻ ഇറങ്ങിയ എം.കെ രാഘവന് നേരെ പ്രതിഷേധമുണ്ടായെന്ന യു.ഡി.എഫ് കൺവീനർ എം.എം ഹസ്സന്റെ പ്രസ്താവനക്ക് മറുപടിയുമായി എം.കെ രാഘവൻ രംഗത്തെത്തി. കോഴിക്കോട് താൻ മത്സരിക്കാൻ വരുമ്പോൾ ഒരു പ്രതിഷേധവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു വട്ടമല്ല മൂന്നുവട്ടം ഒരേ മണ്ഡലത്തിൽ ജയിച്ചയാളാണ് താൻ . ജന പിന്തുണ ലഭിച്ചത് കൊണ്ടാണ് തുടർച്ചയായി വിജയിച്ചത്.എലത്തൂരിലെ പ്രശ്നത്തിൽ പാർട്ടി ഇടപെടാൻ വൈകിയെന്നും എം കെ രാഘവൻ മീഡിയവണിനോട് പറഞ്ഞു

Tags:    

Similar News