കാബൂളിലെ പള്ളിയിൽ സ്ഫോടനം; ഇമാം അടക്കം 20ലേറെ മരണം

കാബൂളിലെ ഖൈർ ഖാന പ്രദേശത്തെ പള്ളിയിലാണ് സ്‌ഫോടനം നടന്നത്.

Update: 2022-08-18 02:22 GMT

അഫ്​ഗാൻ തലസ്ഥാനമായ കാബൂളിലെ പള്ളിയിൽ വൻ സ്ഫോടനം. ഇമാം അടക്കം 20ലേറെ പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ബുധനാഴ്ച പ്രദോഷ നമസ്കാര സമയത്തായിരുന്നു സംഭവം.

സ്ഫോടനത്തിൽ നിരവധി പേർ മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. 20ലേറ പേർ മരിച്ചതായും 40ലേറ പേർക്ക് പരിക്കേറ്റതായും അഫ്​ഗാൻ സുരക്ഷാ വൃത്തങ്ങൾ അൽ ജസീറയോട് പറഞ്ഞു. മരണ സംഖ്യ ഉയരുമെന്നും അജ്ഞാത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

കാബൂളിലെ ഖൈർ ഖാന പ്രദേശത്തെ പള്ളിയിലാണ് സ്‌ഫോടനം നടന്നതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു താലിബാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

Advertising
Advertising

മരിച്ചവരും പരിക്കേറ്റവരുമായി നിരവധി പേരുണ്ടെന്ന് താലിബാൻ സർക്കാർ വക്താവ് സബീഹുല്ല മുജാഹിദ് സ്ഥിരീകരിച്ചു. എന്നാൽ എത്രപേർ ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

വടക്കൻ കാബൂളിലെ സമീപപ്രദേശങ്ങളിൽ ശക്തമായ സ്‌ഫോടന ശബ്ദം കേട്ടതായും സമീപത്തെ കെട്ടിടങ്ങളുടെയടക്കം ജനാലകൾ തകർന്നതായും ദൃക്‌സാക്ഷികൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

കൊല്ലപ്പെട്ടവരിൽ പള്ളിയിലെ ഇമാമും ഉൾപ്പെടുന്നതായും മരണസംഖ്യ ഉയരുകയാണെന്നും ഉദ്യോ​ഗസ്ഥൻ പറഞ്ഞു. ഇന്റലിജൻസ് സംഘം സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News