പാകിസ്താനിൽ ട്രെയിൻ പാളം തെറ്റി; 30 മരണം, 80ലധികം പരിക്ക്

അപകടത്തിന് പിന്നിൽ അട്ടിമറി സാധ്യത നിലനിൽക്കുന്നുണ്ടെന്ന് പാകിസ്താൻ റെയിൽവേ മന്ത്രി ഖ്വാജ സാദ് റഫീഖ്

Update: 2023-08-06 13:50 GMT

ഇസ്ലാമാബാദ്: പാകിസ്താനിൽ ട്രെയിൻ പാളം തെറ്റി 30 മരണം. കറാച്ചിയിൽ നിന്ന് റാവൽപിണ്ടിയിലേക്ക് പോവുകയായിരുന്ന ഹസാര എക്‌സ്പ്രസ് ആണ് അപകടത്തിൽപ്പെട്ടത്. ട്രെയിനിന്റെ പത്ത് ബോഗികൾ പാളം തെറ്റി മറിഞ്ഞു. അപകടത്തിൽ എൺപതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം.

കറാച്ചിയിൽ നിന്ന് 275 കിലോമീറ്റർ അകലെ വെച്ചാണ് ട്രെയിൻ പാളം തെറ്റിയത്. അപകടത്തിന്റെ കാരണം സ്ഥിരീകരിച്ചിട്ടില്ല. അപകടത്തിന് പിന്നിൽ അട്ടിമറി സാധ്യത നിലനിൽക്കുന്നുണ്ടെന്നും സാങ്കേതിക തകരാറാണോ അപകടത്തിന് പിന്നിലെന്ന് പരിശോധിച്ചു വരികയാണെന്നും പാകിസ്താൻ റെയിൽവേ മന്ത്രി ഖ്വാജ സാദ് റഫീഖ് പറഞ്ഞു.

Advertising
Advertising

സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സൈന്യത്തെയും രക്ഷാപ്രവർത്തനത്തിന് വിന്യസിച്ചിട്ടുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News