യു.എസിലെ ജൂതപള്ളിയിൽ പ്രാർഥനക്കെത്തിയവരെ ബന്ദികളാക്കി

ശനിയാഴ്ച രാവിലെയാണ് സിനഗോഗിൽ അതിക്രമിച്ചു കയറിയ ഒരു വ്യക്തി ആളുകളെ ബന്ദിയാക്കിയത്. വിട്ടയച്ച ആളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു.

Update: 2022-01-16 02:20 GMT

യു.എസിലെ ടെക്‌സസിൽ ജൂതപള്ളികളിൽ പ്രാർഥനക്കെത്തിത്തിയവരെ ബന്ദികളാക്കി. നാലുപേരെയാണ് ബന്ദികളാക്കിയത്. ഒരാളെ വിട്ടയച്ചു. മറ്റുള്ളവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.

ശനിയാഴ്ച രാവിലെയാണ് സിനഗോഗിൽ അതിക്രമിച്ചു കയറിയ ഒരു വ്യക്തി ആളുകളെ ബന്ദിയാക്കിയത്. വിട്ടയച്ച ആളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചതായും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News