അമേരിക്കയിൽ ബാങ്കിൽ വെടിവെപ്പ്; അഞ്ച് ജീവനക്കാർ കൊല്ലപ്പെട്ടു; അക്രമിയെ വകവരുത്തി

പിന്നാലെ പൊലീസ് നടത്തിയ തിരിച്ചടിയിൽ അക്രമിയും കൊല്ലപ്പെട്ടു.

Update: 2023-04-11 13:02 GMT

ന്യൂയോർക്ക്: അമേരിക്കയിലെ കെന്‍റക്കി സംസ്ഥാനത്തിലെ ബാങ്കിൽ വെടിവെപ്പ്. അഞ്ച് ജീവനക്കാർ കൊല്ലപ്പെട്ടു. ഒമ്പത് പേർക്ക് പരിക്കേറ്റു. ലൂയിസ്‌വില്ലെ ന​ഗരത്തിലെ ഓൾഡ് നാഷനൽ ബാങ്കിൽ പ്രാദേശിക സമയം 8.30ഓടെയായിരുന്നു വെടിവെപ്പ്. പൊലീസുകാരും ജീവനക്കാരുമടക്കമുള്ളവർക്കാണ് പരിക്കേറ്റത്.

പിന്നാലെ പൊലീസ് നടത്തിയ തിരിച്ചടിയിൽ അക്രമിയും കൊല്ലപ്പെട്ടു. ബാങ്കിലെ മുൻ ജീവനക്കാരനായ കോണർ സ്റ്റർജിയനാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞതായി ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സിനോട് പറഞ്ഞു. 23കാരനായ ഇയാൾ ആക്രമണ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ ലൈവായി പങ്കുവയ്ക്കുകയും ചെയ്തു.

Advertising
Advertising

തോമസ് എലിയറ്റ് (63), ജെയിംസ് ടുട്ട് (64), ‌ജോഷ്വ ബാരിക്ക് (40), ജൂലിയാന (45), ഡീന എക്കർട്ട് (57) എന്നിവരാണ് കൊല്ലപ്പെട്ടത്. ബാങ്കിനകത്ത് കയറി പ്രതി കോണ്‍ഫറന്‍സ് റൂമിനകത്തേക്ക് തോക്കുമായെത്തിയ ശേഷമായിരുന്നു അക്രമം നടത്തിയത്. സംഭവത്തിൽ പൊലീസും എഫ്ബിഐയും അന്വേഷണം തുടങ്ങിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പരിക്കേറ്റ മറ്റ് ഒമ്പതു പേരിൽ രണ്ടാഴ്ച മുമ്പ് സേനയിൽ കയറിയ നിക്കോളാസ് വിൽറ്റ് എന്ന പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. തലയ്ക്ക് വെടിയേറ്റ 26കാരനായ ഇദ്ദേഹം മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് ശേഷവും ഗുരുതരാവസ്ഥയിലാണ്. ബാങ്കിലെ സീനിയർ വൈസ് പ്രസിഡന്റാണ് ഇരകളിൽ ഒരാളായ തോമസ് എലിയറ്റ്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News