ഇറാൻ ഇന്റലിജൻസ് മന്ത്രി ഇസ്മാഈൽ ഖാത്തിബിനെ വധിച്ചെന്ന് ഇസ്രായേൽ

ഇസ്മാഈൽ ഖാത്തിബ് കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചിട്ടില്ല

Update: 2026-03-18 11:22 GMT

തെഹ്‌റാൻ: ഇറാൻ ഇന്റലിജൻസ് മന്ത്രി ഇസ്മാഈൽ ഖാത്തിബിനെ വധിച്ചെന്ന് ഇസ്രായേൽ. ചൊവ്വാഴ്ച രാത്രി നടന്ന ആക്രമണത്തിൽ ഖാത്തിബിനെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് അവകാശപ്പെട്ടു. ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

കൂടുതൽ ഇറാൻ നേതാക്കളെ ഉടൻ വധിക്കുമെന്നും ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞു. മൂൻകൂട്ടി അനുമതി വാങ്ങാതെ ഏത് മുതിർന്ന ഇറാനിയൻ നേതാവിനെയും വധിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അനുമതി നൽകിയിട്ടുണ്ടെന്നും കാറ്റസ് വ്യക്തമാക്കി.

രണ്ട് ദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ മുതിർന്ന ഇറാൻ നേതാവാണ് ഖാത്തിബ്. ചൊവ്വാഴ്ച ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനി, ബാസിജ് കമാൻഡർ ഗുലാംറെസ സുലൈമാനി എന്നിവരെ ഇസ്രായേൽ കൊലപ്പെടുത്തിയിരുന്നു.

ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി സെക്രട്ടറിയും മുൻ പാർലമെന്റ് സ്പീക്കറുമായിരുന്ന അലി ലാരിജാനിയുടെ കൊലപാതകം പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ്. കടുത്ത യാഥാസ്ഥിതിക നിലപാടുകൾക്കിടയിലും നയതന്ത്രത്തിൽ പ്രായോഗികത പുലർത്തിയ അദ്ദേഹം ഇറാന്റെ അധികാര ശ്രേണിയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News