ഗസ്സയിൽ 50,000 ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ദുരിതത്തിൽ

ഗർഭം അലസിപ്പോവുന്നതിന്റെ നിരക്ക് ആറ് മടങ്ങ് വർദ്ധിച്ചതായി ദെയ്ർ അൽ-ബലായിലെ അൽ-അഖ്‌സ മാർട്ടിയേഴ്‌സ് ആശുപത്രി വക്താവ് ഖലീൽ അൽ-ദഖ്‌റാൻ

Update: 2025-06-04 11:35 GMT

​ഗസ്സ സിറ്റി: ഗസ്സയിലെ ഇസ്രായേൽ വ്യോമാക്രമണം ജീവിച്ചിരിക്കുന്നവരെ മാത്രമല്ല പിറന്ന് വീഴാനിരിക്കുന്നവരെ പോലും ദുരിതത്തിലാക്കുകയാണ്.

ഇസ്രായേൽ തുടരുന്ന യുദ്ധം ​ഗസ്സയിലെ ഗർഭിണികളെയും മുലയൂട്ടുന്ന അമ്മമാരെയും വിനാശകരമായി ബാധിക്കുന്നുവെന്നും ഭക്ഷണത്തിന്റെയും അവശ്യമരുന്നുകളുടെയും ക്ഷാമം മൂലം 50,000 പേർ ഗുരുതരാവസ്ഥയിലാണെന്നും ​ഗസ്സയിലെ അൽ-അഖ്‌സ മാർട്ടിയേഴ്‌സ് ആശുപത്രി അധികൃതരു​ടെ റിപ്പോർട്ടിൽ പറയുന്നു.

യുദ്ധം ആരംഭിച്ചതിന് ശേഷം ഗർഭം അലസിപ്പോവുന്നതിന്റെ നിരക്ക് ആറ് മടങ്ങ് വർദ്ധിച്ചതായി ദെയ്ർ അൽ-ബലായിലെ അൽ-അഖ്‌സ മാർട്ടിയേഴ്‌സ് ആശുപത്രി വക്താവ് ഖലീൽ അൽ-ദഖ്‌റാൻ പറഞ്ഞു. കൂടാതെ മാസം തികയാതെ പ്രസവിക്കുന്നവരുടെ എണ്ണവും ഗണ്ണ്യമായി വർദ്ധിക്കുന്നതായി വഫാ വാർത്താ ഏജൻസിയും റിപോർട്ട് ചെയ്തു.

Advertising
Advertising

​ഗസ്സയിലെ ആരോ​ഗ്യ കേന്ദ്രങ്ങളെയാണ് ഇസ്രോയേൽ ലക്ഷ്യമിടുന്നത്. ഇത് ആരോ​ഗ്യ കേന്ദ്രങ്ങളുടെ തകർച്ചക്കും രോ​ഗികളിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനും കാരണമായിട്ടുണ്ട്.

​ഗസ്സയിലെ 23-ലധികം ആശുപത്രികൾ ഇസ്രായേൽ പ്രവർത്തനരഹിതമാക്കി. ശേഷിച്ച ആശുപത്രികളാവട്ടെ മെഡിക്കൽ ഉപകരണങ്ങളുടേയും മറ്റും അവശ്യ വസ്തുക്കളുടേയും ലഭ്യതക്കുറവ് മൂലം ഭാ​ഗികമായി മാത്രമേ പ്രവർത്തിക്കുന്നൊള്ളൂവെന്നും ദഖ്‌റാൻ പറഞ്ഞു.

12,000ത്തോളം ക്യാൻസർ രോ​ഗികളാണ് ചികിത്സ ലഭിക്കാതെ മടങ്ങിപ്പോയത്. അതിന്റെ ഫലമായി ഒരു ദിവസം ഏകദേശം അഞ്ച് പേർ വീതം മരണപ്പെടുകയും ചെയ്തു.

ഇസ്രായേലിന്റെ മനുഷ്യത്വ രഹിതമായ ഈ നടപടികൾ നിരവധി ​ഗസ്സക്കാരെയാണ് പ്രതിസന്ധിയിലാക്കുന്നത്.

ഇവർക്ക് അത്യാവശ്യമായി ലഭിക്കേണ്ട സൗകര്യങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് മാത്രമല്ല, ആരോഗ്യസേവനങ്ങളോ സംവിധാനങ്ങളോ വെള്ളം പോലും കിട്ടാത്ത അവസ്ഥയിലാണ് ​ഗസ്സയിലെ ജനങ്ങൾ.

യുദ്ധത്തിന്റെ തുടക്കം മുതൽ ഇസ്രായേൽ ​ഗസ്സയിലുടനീളമുള്ള ആശുപത്രികൾ ഉപരോധിക്കുകയും ബോംബാക്രമണം നടത്തുകയും ചെയ്തു. അതിന്റെ ഫലമായി നിരവധി മെഡിക്കൽ ജീവനക്കാരും, രോഗികളും, അഭയം തേടിയെത്തിയവരുമുൾപ്പെടെ നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തു.

Tags:    

Writer - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News