അമേരിക്കയില്‍ പിറന്നാള്‍ പാര്‍ട്ടിക്കിടെ വെടിവെപ്പ്; ഏഴ് മരണം

ആറുപേരെ വെടിവെച്ച് കൊന്ന ശേഷം അക്രമി സ്വയം വെടിവെക്കുകയായിരുന്നു

Update: 2021-05-10 01:28 GMT
By : Web Desk

അമേരിക്കയില്‍ വീണ്ടും കൂട്ടക്കൊല. പിറന്നാള്‍ പാര്‍ട്ടിക്കിടെ നടന്ന വെടിവെപ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. കൊളറാഡോയില്‍ നടന്ന പിറന്നാള്‍ പാര്‍ട്ടിക്കിടെയാണ് വെടിവെപ്പുണ്ടായത്.

പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത ഒരു പെണ്‍കുട്ടിയുടെ പുരുഷ സുഹൃത്താണ് അക്രമിയെന്ന് പൊലീസ് പറയുന്നു. ആറുപേര്‍ അക്രമിയുടെ വെടിയേറ്റ് മരിക്കുകയായിരുന്നു. അക്രമി പിന്നീട് സ്വയം ജീവനൊടുക്കി. എന്താണ് ആക്രമണത്തിന് കാരണം എന്ന് വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല.

പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് നേരെ അക്രമി വെടിയുതിര്‍ത്തിട്ടില്ല. ഒരുപക്ഷേ, മുതിര്‍ന്നവര്‍ അക്രമിയെ കണ്ടതോടെ കുട്ടികളെ സുരക്ഷിതരാക്കിയതാവാനും സാധ്യതയുണ്ടെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷങ്ങളിലായി 43000 പേരാണ് അമേരിക്കയില്‍ തോക്കിന്‍റെ ഉപയോഗത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടിരിക്കുന്നത്. ആത്മഹത്യകളും ഇതില്‍പ്പെടും.

Tags:    

By - Web Desk

contributor

Similar News