പ്രണയ ബന്ധത്തിൽ നിന്ന് പിൻവാങ്ങി; യുഎസിൽ 16കാരൻ മുൻ കാമുകിയെ വെടിവെച്ചുകൊന്നു

പെൺകുട്ടിയുടെ വീട്ടിൽ സഹോദരന്റെ മുമ്പിൽ വെച്ചാണ് കൊളറാഡോയിലെ കൗമാരക്കാരൻ കൊലപാതകം നടത്തിയതെന്ന് പൊലീസ്

Update: 2023-07-02 14:49 GMT
Advertising

യുഎസിൽ പ്രണയ ബന്ധത്തിൽ നിന്ന് പിൻവാങ്ങിയ മുൻ കാമുകിയെ 16കാരൻ വെടിവെച്ചുകൊന്നു. 15കാരിയായ ലിലി സിൽവ ലോപെസിനെയാണ് മുൻ കാമുകൻ ജോവന്നി സിരിയോ കാർഡോണ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ വീട്ടിൽ സഹോദരന്റെ മുമ്പിൽ വെച്ചാണ് കൊളറാഡോയിലെ കൗമാരക്കാരൻ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ജോവന്നി വെടിവെക്കാനെത്തിയപ്പോൾ തന്നോട് ലിലി ഓടിരക്ഷപ്പെടാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും താൻ സമീപത്തെ മുറിയിൽ ടിവി കണ്ടിരിക്കുകയായിരുന്നുവെന്നും 13 വയസുകാരനായ സഹോദരൻ വ്യക്തമാക്കിയതായി പൊലീസ് പറഞ്ഞു. അറസ്റ്റ് സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞത്. തുടർന്ന് പ്രതി ലിലിയെ വീടിന്റെ ഇടനാഴിയിൽ വെച്ച് പലവട്ടം വെടിവെക്കുകയായിരുന്നു. സഹോദരി വെടിയേറ്റ് നിലത്തുകിടക്കുന്നതും പ്രതി കറുത്ത തോക്കുമകയി നിൽക്കുന്നതും കണ്ടതായും ലിലിയുടെ സഹോദരൻ പറഞ്ഞു. താൻ മറ്റുള്ളവരെ വിവരം അറിയിക്കാതിരിക്കാൻ തന്റെ ഐഫോൺ പ്രതി കൊണ്ടുപോയതായും പറഞ്ഞു.

പ്രതിയും പെൺകുട്ടിയും തമ്മിൽ ആറു മാസത്തോളം ബന്ധമുണ്ടായിരുന്നുവെന്നും സംഭവത്തിന്റെ നാലാഴ്ചക്ക് മുമ്പ് പെൺകുട്ടിയത് വേർപ്പെടുത്തിയെന്നും കോടതി രേഖകളിൽ വ്യക്തമാക്കി.

A 16-year-old shot dead his ex-girlfriend who had backed out of a relationship in the US.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News