ഒരിക്കൽ പെട്ടിയിൽ ഉപേക്ഷിച്ച പാക് പെൺകുട്ടി, ദത്തെടുത്ത് ചൈനീസ് ദമ്പതികൾ; ഇപ്പോൾ സോഷ്യൽ മീഡിയ താരം

അന്ന് കാർഡ് ബോർഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 20 വയസുകാരിയായ ഫാൻ സിഹെ ഇന്ന് സോഷ്യൽ മീഡിയയിൽ താരമാണ്

Update: 2025-09-24 12:17 GMT

ബീജിംഗ്: പാകിസ്താനിൽ ജോലി ചെയ്യുന്ന ചൈനീസ് ദമ്പതികൾക്ക് പെട്ടിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കുഞ്ഞിനെ ലഭിക്കുന്നു. കുട്ടികളില്ലാത്ത ചൈനീസ് ദമ്പതികൾ ആ കുഞ്ഞിനെ ദത്തെടുത്തു. അന്ന് കാർഡ് ബോർഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 20 വയസുകാരിയായ ഫാൻ സിഹെ ഇന്ന് സോഷ്യൽ മീഡിയയിൽ താരമാണ്.

2023 അവസാനത്തോടെ പങ്കുവെച്ച ഹെനാൻ ശൈലിയിൽ നൂഡിൽസ് ആസ്വദിക്കുന്നതിന്റെ ഒരു ചെറിയ വിഡിയോ വൈറലായതോടെയാണ് ഫാൻ സിഹെയുടെ ജീവിതത്തിൽ വഴിത്തിരിവുണ്ടായത്. ഇത് അവൾക്ക് ചൈനീസ് സോഷ്യൽ മീഡിയയിൽ 1.8 ദശലക്ഷത്തിലധികം ഫോളോവേഴ്‌സിനെ നേടി കൊടുത്തതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റിൽ വന്ന റിപ്പോർട്ടിൽ പറയുന്നു. 

Advertising
Advertising

ശ്രദ്ധേയമായ രൂപത്തിനും എളിമയുള്ള പശ്ചാത്തലത്തിനും പേരുകേട്ട ഫാൻ സിഹെ കാർഷിക ജീവിതത്തിന്റെ ദൈനംദിന നേർക്കാഴ്ചകൾ സോഷ്യൽ മീഡിയയിൽ പങ്കിടുകയും പ്രാദേശിക ഗ്രാമീണരുടെ ഉൽപ്പന്നങ്ങൾ ഓൺലൈനിൽ പ്രചരിപ്പിച്ചുകൊണ്ട് അവരെ പിന്തുണക്കുകയും ചെയ്യുന്നു. എന്നാൽ ഫാൻ സിഹെയുടെ കല്യാണ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ലിയു സിയാവോഷുവായ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന അവളുടെ പ്രതിശ്രുത വരൻ അവളുടെ ആദ്യ ആരാധകരിൽ ഒരാളായിരുന്നു.

മൂന്ന് വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം സെപ്റ്റംബർ 17 ന് നടക്കാനിരിക്കുന്ന വിവാഹത്തെക്കുറിച്ച് ഫാൻ സോഷ്യൽ മീഡിയയിൽ പ്രഖ്യാപിച്ചു. പാകിസ്താൻ വംശജയായ ചൈനീസ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫാൻ സിഹെ തന്റെ ആദ്യകാല ഓൺലൈൻ ഫോളോവേഴ്‌സിൽ ഒരാളെ വിവാഹം കഴിച്ചതായി പ്രഖ്യാപിച്ചതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News