അഫ്ഗാനിസ്താനിലെ ലോഗർ പ്രവിശ്യയിൽ വ്യോമാക്രമണം; 12 തീവ്രവാദികളെ വധിച്ചു
അസ്ര ജില്ലയിലെ താലിബാൻ ഒളിത്താവളത്തിലാണ് യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയത്.
Update: 2021-05-18 11:56 GMT
അഫ്ഗാനിസ്താനിലെ കിഴക്കൻ ലോഗർ പ്രവിശ്യയിൽ വ്യോമാക്രമണം. സായുധരായ 12 തീവ്രവാദികളെ വധിച്ചതായും മൂന്നു പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ അധികൃതരെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
അസ്ര ജില്ലയിലെ താലിബാൻ ഒളിത്താവളത്തിലാണ് യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയത്. വ്യോമാക്രമണത്തിൽ ഏഴ് ഇരുചക്ര വാഹനങ്ങളും ആന്‍റി എയർക്രാഫ്റ്റ് ഗൺ ഉൾപ്പെടെ ആയുധങ്ങളും വെടിക്കോപ്പുകളും സേന നശിപ്പിച്ചു.
ലോഗർ പ്രവിശ്യയുടെ ചില മേഖലകളിൽ താലിബാൻ സജീവമാണ്. യു.എസ് നേതൃത്വം നൽകുന്ന സഖ്യസേന മെയ് ഒന്നിന് പിന്മാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അഫ്ഗാനിസ്താനിൽ താലിബാൻ പ്രവർത്തനങ്ങൾ ശക്തമായത്.