സാമ്പത്തിക തകർച്ചക്കെതിരെ ഇറാനിൽ പ്രക്ഷോഭം തുടരുന്നു; 35ലേറെ പേർ കൊല്ലപ്പെട്ടു

പ്രക്ഷോഭകരെ അടിച്ചമർത്തുന്നത് തുടർന്നാൽ ഇടപെടുമെന്ന് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്

Update: 2026-01-07 02:26 GMT

തെഹ്റാൻ:സാമ്പത്തിക തകർച്ചക്കെതിരെ ഇറാനിൽ പത്ത്​ ദിവസങ്ങളിലേറെയായി തുടരുന്ന പ്രക്ഷോഭങ്ങളിൽ 35ലേറെ കൊല്ലപ്പെട്ടു. തലസ്ഥാന നഗരിയായ തെഹ്റാൻ ഉൾപ്പടെ പലേടങ്ങളിലും പ്രക്ഷോഭം ശക്തമാണ്. പുറം ശക്തികളുടെ പ്രേരണയിൽ നടക്കുന്ന പ്രക്ഷോഭം രാജ്യതാൽപര്യങ്ങൾക്ക്​ വിരുദ്ധമാണെന്ന്​ ഇറാൻ സർക്കാർ കുറ്റപ്പെടുത്തി.

29 പ്ര​ക്ഷോ​ഭ​ക​ർ, നാ​ല് കു​ട്ടി​ക​ൾ, ര​ണ്ട് സേ​നാം​ഗ​ങ്ങ​ൾ എന്നിവരാണ്​ ഇതിനകം പ്രക്ഷോഭത്തിന്‍റെ ഭാഗമായി കൊല്ലപ്പെട്ടതെന്നാണ്​ മാധ്യമ റിപ്പോർട്ടുകൾ.250 പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഇ​റാ​ൻ റ​വ​ല്യൂ​ഷ​ന​റി ഗാ​ർ​ഡി​ന്റെ സ​ന്ന​ദ്ധ​സേ​വ​ക​രാ​യ ബാ​സി​ജ് സേ​ന​യി​ലെ 45 അം​ഗ​ങ്ങ​ൾ​ക്കും അക്രമ സംഭവങ്ങളിൽ പ​രി​ക്കേ​റ്റതായാണ്​ വിവരം.

Advertising
Advertising

എ​ന്നാ​ൽ, ആളപായവും മറ്റം സംബന്ധിച്ച്​ ഔ​ദ്യോ​ഗി​ക പ്രതികരണമൊന്നും ലഭ്യമല്ല. 31 പ്ര​വി​ശ്യ​ക​ളി​ൽ 27ലും ​പ്ര​ക്ഷോ​ഭം തുടരുന്നത്​ ഇറാൻ ഭരണകൂടത്തിന്​ വലിയ തലവേദനയായി. ഇ​ലാം പ്ര​വി​ശ്യ​യി​ൽ പ്ര​ക്ഷോ​ഭ​ക​രെ തേ​ടി​യെ​ത്തി​യ ഇ​റാ​ൻ സേ​ന ന​ട​ത്തി​യ അ​തി​ക്ര​മ​ങ്ങ​ളെ യു.​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് വി​മ​ർ​ശി​ച്ചു.

ആ​ശു​പ​ത്രി വാ​ർ​ഡു​ക​ളി​ൽ ക​ട​ന്നു​ക​യ​റി ജീ​വ​ന​ക്കാ​രെ അ​ടി​ക്കുന്നതുൾപ്പെടെയുള്ള നടപടികൾ മ​നു​ഷ്യ​രാ​ശി​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​മാ​ണെ​ന്ന് എ​ക്‌​സി​ലെ പോ​സ്റ്റി​ൽ യു.എ​സ് ആ​രോ​പി​ച്ചു. പ്രക്ഷോഭകരെ അടിച്ചമർത്തുന്നത്​ തുടർന്നാൽ ഇടപെടുമെന്ന്​ യു.എസ്​ പ്രസിഡന്‍റ് ​ഡോണാൾഡ്​ ട്രംപ്​ കഴിഞ്ഞ ദിവസം മുന്നറിയിപ്പ്​ നൽകിയിരുന്നു. എന്നാൽ യു.എസ്​ ഇടപെടൽ ഉണ്ടായാൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്നാണ്​ ഇറാന്‍ നൽകിയ മറുപടി. ഇറാൻ പ്രക്ഷോഭകർക്ക്​ തുറന്ന പിന്തുണ നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും രംഗത്തുണ്ട്​.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - ലിസി. പി

Similar News