ആക്രമണ ഭീതി: രാജ്യത്തെ ജൂത-യുഎസ് കേന്ദ്രങ്ങൾക്ക് ചുറ്റും സുരക്ഷ വർധിപ്പിച്ച് ഫ്രാൻസ്‌

യൂറോപ്പിലെ ഏറ്റവും വലിയ ജൂത സമൂഹം ഫ്രാൻസിലാണ്

Update: 2025-06-14 13:10 GMT
Editor : rishad | By : Web Desk

പാരിസ്: ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ പശ്ചാതലത്തില്‍ രാജ്യത്തെ ജൂത-യുഎസ് കേന്ദ്രങ്ങള്‍ക്ക് ചുറ്റും സുരക്ഷ വര്‍ധിപ്പിച്ച് ഫ്രാന്‍സ്. ഭീകരവാദ പ്രവർത്തനങ്ങള്‍ക്കോ മറ്റു ആക്രമണങ്ങള്‍ക്കോ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും പ്രത്യേക ജാഗ്രത നൽകണമെന്നാണ് ഫ്രഞ്ച് പ്രാദേശിക സുരക്ഷാ മേധാവികൾക്ക് അയച്ച സന്ദേശത്തിൽ ആഭ്യന്തര മന്ത്രി ബ്രൂണോ റീട്ടെയിൽലോ വ്യക്തമാക്കുന്നത്.

"ആരാധനാലയങ്ങൾ, സ്കൂളുകൾ, സര്‍ക്കാര്‍ കെട്ടിടങ്ങൾ, തിരക്കേറിയ സ്ഥലങ്ങൾ, ഉത്സവങ്ങൾ, സാംസ്കാരികമോ അല്ലെങ്കിൽ മതപരമായ ഒത്തുചേരലുകളോ നടക്കുന്ന ഇടങ്ങളിലൊക്കെ ജാഗ്രത വേണം എന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ ജൂത സമൂഹം ഫ്രാൻസിലാണ്. അതിനാല്‍ അവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലൊക്കെ പ്രത്യേകം സുരക്ഷ വേണം  എന്നാണ് ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.

Advertising
Advertising

അതേസമയം ഇറാന്റെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഇസ്രായേലിന്റെ ഡ്രോണുകളും ചെറിയ വിമാനങ്ങളും വെടിവെച്ചിട്ടതായി ഇറാൻ അറിയിച്ചു. ഇനിയും തിരിച്ചടിച്ചാൽ തെഹ്റാനിൽ തീ പടർത്തുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി അറിയിച്ചു. ഇതിന് രണ്ടായിരം മിസൈലുകലുമായി തിരിച്ചടിക്കുമെന്നായിരുന്നു ഇറാന്റെ മറുപടി.

ഇസ്രായേലിനെ വിറപ്പിച്ച ഇറാന്റെ പ്രത്യാക്രമണത്തിൽ നാലുപേരാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ പലയിടത്തും പാളി. സംഘര്‍ഷം പശ്ചിമേഷ്യയിലാകെ പടരുമെന്ന ആശങ്കയിൽ സൗദികിരീടാവകാശിയും ഖത്തർ അമീറും, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സംസാരിച്ചു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News