മുസ്‌ലിം വിരുദ്ധത; ഇസ്രായേലി അമേരിക്കൻ ഇൻഫ്ളുവൻസറെ വിലക്കി ഓസ്‌ട്രേലിയ

പൊതുജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകുമെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് വിലക്ക്

Update: 2025-06-09 10:52 GMT

മെൽബൺ: സിഡ്‌നിയിലും മെൽബണിലും നടക്കാനിരിക്കുന്ന ഇസ്രായേലി അമേരിക്കൻ ഇൻഫ്ളുവൻസറെ ഹില്ലെൽ ഫുൾഡിന്റെ സന്ദർശനത്തിന് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്റെ വിസ റദ്ദാക്കി ഓസ്‌ട്രേലിയ. പൊതുജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകുമെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ഓസ്‌ട്രേലിയയിലെ മുസ്‌ലിം സമൂഹത്തിനെതിരെ ഭിന്നതയുണ്ടാക്കുന്ന 'ഇസ്ലാമോഫോബിക് പ്രസ്താവനകൾ' നടത്താൻ സാധ്യതയുള്ളതായി ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രി ടോണി ബർക്ക് വിലക്കിയതെന്ന് ടിആർട്ടി വേൾഡ് റിപ്പോർട്ട് ചെയ്യുന്നു.

സിഡ്‌നിയിലും മെൽബണിലും നടക്കാനിരിക്കുന്ന ധനസമാഹരണ പരിപാടികളിൽ നിന്ന് തന്റെ ട്വീറ്റുകൾ കാരണം വിലക്കിയതായി ഹില്ലെൽ ഫുൾഡ് സ്ഥിരീകരിച്ചു. ലോകത്തിലെ 1.8 ബില്യൺ മുസ്‌ലിംകളിൽ 15% പേരും തീവ്രവാദികളാണെന്ന് അവകാശപ്പെടുന്നതും ഗസ്സയിലെ സിവിലിയന്മാരെ നാസി ജർമ്മനിയിലെ ജർമ്മനികളുമായി താരതമ്യം ചെയ്യുന്നതുമായ പോസ്റ്റുകൾ അദ്ദേഹം എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്. ഇസ്രായേൽ ഫലസ്തീനിൽ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധത്തെ കുറിച്ച് വ്യാപകമായി പോസ്റ്റ് ചെയ്തിട്ടുള്ള ഫുൾഡിന് X-ൽ 176,000-ത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്.

അതേസമയം, 1958ലെ മൈഗ്രേഷൻ ആക്ടിലെ സെക്ഷൻ 128 പ്രകാരം ഫുൾഡിന്റെ വിസ റദ്ദാക്കിയതിനെക്കുറിച്ച് ടോണി ബർക്ക് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹോം അഫയേഴ്‌സ് മന്ത്രി ആൻഡ്രൂ ഹാസ്റ്റി ഞായറാഴ്ച രാവിലെ പ്രസ്താവന പുറത്തിറക്കി. ഓസ്ട്രേലിയയിലേക്കുള്ള പ്രവേശന വിസകൾ നൽകുന്നതിനുള്ള മാനദണ്ഡത്തിൽ ഒരു പുതിയ രാഷ്ട്രീയ കീഴ്വഴക്കം ഉണ്ടെങ്കിൽ അത് എത്രയും വേഗം ഓസ്‌ട്രേലിയൻ ജനതയെ അറിയിക്കണമെന്ന് ഹാസ്റ്റി പറഞ്ഞു.


Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News