കുട്ടികളുടെ സമൂഹ മാധ്യമ വിലക്ക്; മസ്കിനെ തള്ളി ആസ്ത്രേലിയ

ഇൻ്റർനെറ്റ് ഉപയോ​ഗം നിയന്ത്രിക്കാനുള്ള പിൻവാതിൽ നടപടിയാണെന്നായിരുന്നു മസ്കിന്റെ ആരോപണം

Update: 2024-11-23 15:37 GMT
Editor : നബിൽ ഐ.വി | By : Web Desk

മെ​ൽ​ബ​ൺ: പതിനാറു വയസുവരെയുള്ള കു​ട്ടി​ക​ൾ​ക്ക് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വി​ല​ക്കാ​നു​ള്ള ന​ട​പ​ടി​ക്കെ​തി​രെ 'എ​ക്സ്' ഉ​ട​മ​യും ശ​ത​കോ​ടീ​ശ്വ​ര​നു​മാ​യ ഇ​ലോ​ൺ മ​സ്ക് ഉ​ന്ന​യി​ച്ച ആ​രോ​പ​ണം ത​ള്ളി ആ​സ്ത്രേ​ലി​യ. ഈ നിയമനിർമ്മാണം എല്ലാ ആ​സ്ത്രേ​ലി​യക്കാരുടെയും ഇൻ്റർനെറ്റ് ഉപയോ​ഗം നിയന്ത്രിക്കാനുള്ള പിൻവാതിൽ നടപടിയാണ് എന്നായിരുന്നു മസ്കിന്റെ ആരോപണം. മസ്ക്കിന്റെ ആ​രോ​പ​ണ​ത്തി​ൽ ആ​ശ്ച​ര്യ​പ്പെ​ടാ​നി​ല്ലെ​ന്ന് ട്ര​ഷ​റി വ​കു​പ്പ് മ​ന്ത്രി ജിം ​ചാ​ൽ​മേ​സ് പ്ര​തി​ക​രി​ച്ചു.

'കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ പു​തി​യ ന​യം കൊ​ണ്ടു​വ​ന്ന​ത്. നടപടികളിൽ ഇലോൺ മസ്‌ക് സന്തോഷിക്കുന്നില്ല എന്നുള്ളത് ഞങ്ങളെ ആശ്ചര്യപ്പെടുത്തുന്നില്ല. മ​സ്കി​നെ പ്രീ​തി​പ്പെ​ടു​ത്താ​ന​ല്ല പു​തി​യ ന​യം കൊ​ണ്ടു​വ​രുന്നത്' എന്ന് ചാ​ൽ​മേ​സ് പറഞ്ഞു.

Advertising
Advertising

16 വയസ്സിന് താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈവശം വയ്ക്കാൻ അനുവദിച്ചാൽ 'എ​ക്സ്' ഉൾപ്പെടെയുള്ള സ​മൂ​ഹ മാധ്യമങ്ങൾക്ക് 133 ദ​ശ​ല​ക്ഷം ഡോ​ള​ർ പി​ഴ ചു​മ​ത്തു​ന്ന​താ​ണ് പു​തി​യ നി​യ​മം. തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങു​ന്ന ച​ർ​ച്ച​ക്കു ശേ​ഷം ബി​ൽ പാ​ർ​ല​മെ​ന്റിൽ പാസ്സാക്കുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസമയിരുന്നു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽനിന്ന് പതിനാറു വയസുവരെയുള്ള കുട്ടികളെ നിരോധിക്കാനുള്ള ബില്ല് ആസ്ത്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബാനീസ് പാർലമെന്റിന്റെ അധോസഭയിൽ അവതരിപ്പിച്ചത്. എക്സ്, ടിക്ടോക്ക്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയുൾപ്പെടെയുള്ള സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിലെ ദോഷങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാനാണ് ഈ നിരോധനമെന്ന് ആന്‍റണി അൽബാനീസ് പറഞ്ഞിരുന്നു.

പുതിയ ബിൽ അനുസരിച്ച് 16 വയസിന് താഴെയുള്ള എല്ലാ കുട്ടികൾക്കും നിരോധനം ബാധകമാണ്. ടെക് കമ്പനികൾ ഉത്തരവ് അനുസരിക്കുന്നില്ലെങ്കിൽ വലിയ പിഴ ഈടാക്കും. ലോ​ക​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു രാ​ജ്യം കു​ട്ടി​ക​ൾ​ക്ക് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന ബി​ൽ അവതരിപ്പിക്കുന്നത്. ആസ്ത്രേലിയയുടെ നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ വരുന്നതിന് പിന്നാലെയാണ് ഇ​ലോ​ൺ മസ്കിന്റെ ആരോപണം. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News