ആസ്ട്രേലിയയുടെ കറന്‍സിയില്‍ നിന്നും എലിസബത്ത് രാജ്ഞിയുടെ ചിത്രം ഒഴിവാക്കും

ആസ്‌ട്രേലിയയില്‍ നിയമപ്രകാരം നാണയങ്ങളില്‍ ബ്രിട്ടീഷ് ഭരണാധികാരിയുടെ ചിത്രം നിര്‍ബന്ധമാണ്

Update: 2023-02-02 04:17 GMT
Editor : Jaisy Thomas | By : Web Desk

എലിസബത്ത് രാജ്ഞി

Advertising

സിഡ്നി: ആസ്ട്രേലിയയുടെ അഞ്ച് ഡോളര്‍ കറൻസി നോട്ടിൽ നിന്നും എലിസബത്ത് രാജ്ഞിയുടെ ഛായാചിത്രം ഒഴിവാക്കും. ആസ്ട്രേലിയയുടെ സംസ്‌കാരത്തിന്‍റെ ചരിത്രത്തെ പ്രതിഫലിപ്പിക്കുന്നതിനും ബഹുമാനിക്കുന്നതിനുമായി പുതിയ രൂപകൽപന നൽകുമെന്ന് സെൻട്രൽ ബാങ്ക് വ്യാഴാഴ്ച അറിയിച്ചു. ഫെഡറൽ ഗവൺമെന്‍റുമായുള്ള കൂടിയാലോചനയെ തുടർന്നാണ് തീരുമാനമെന്ന് റിസർവ് ബാങ്ക് ഓഫ് ആസ്‌ട്രേലിയ പ്രസ്താവനയിൽ പറഞ്ഞു.


നോട്ടിന്‍റെ മറുവശം പഴയതു പോലെ തന്നെയായിരിക്കും. ആസ്‌ട്രേലിയയില്‍ നിയമപ്രകാരം നാണയങ്ങളില്‍ ബ്രിട്ടീഷ് ഭരണാധികാരിയുടെ ചിത്രം നിര്‍ബന്ധമാണ്. എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായിട്ടായിരുന്നു അവരുടെ ചിത്രം അഞ്ചു ഡോളര്‍ നോട്ടുകളില്‍ ആലേഖനം ചെയ്തത്. എലിസബത്ത് രാജ്ഞിയുടെ മരണശേഷം രാജാവായി അധികാരമേറ്റ ചാൾസ് മൂന്നാമൻ രാജാവ്, ആസ്‌ട്രേലിയ, ന്യൂസിലാൻഡ്, യുണൈറ്റഡ് കിംഗ്ഡത്തിന് പുറത്തുള്ള മറ്റ് 12 കോമൺവെൽത്ത് രാജ്യങ്ങൾ എന്നിവിടങ്ങളിൽ രാഷ്ട്രത്തലവനാണ്.അതേസമയം എലിസബത്തിന്‍റെ മരണത്തോടെ ഓസ്‌ട്രേലിയയെ ബ്രിട്ടീഷ് രാജഭരണത്തിനു കീഴിലുള്ള രാജ്യമെന്ന പദവിയില്‍നിന്ന് മുക്തമാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ആസ്‌ട്രേലിയന്‍ എം. പിമാര്‍ പുതിയ ബ്രിട്ടീഷ് രാജാവിനോട് കൂറ് പ്രഖ്യാപിച്ചപ്പോഴും ആസ്‌ട്രേലിയന്‍ റിപ്പബ്ലിക് എന്ന ആവശ്യം ഉയര്‍ന്നിരുന്നു. രാജ്യത്തലവനായി ആസ്‌ട്രേലിയന്‍ പ്രസിഡന്‍റ് വേണമെന്നാണ് രാജ്യത്തെ മധ്യ ഇടതു സര്‍ക്കാരിന്‍റെ നിലപാട്. അതേസമയം, പാപ്പുവ ഗിനിയയില്‍ ചാള്‍സ് മൂന്നാമനെ രാജ്യത്തലവനായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. കറന്‍സിയില്‍ എലിസബത്ത് രാജ്ഞിക്കു പകരം ചാള്‍സ് രാജാവിന്‍റെ ചിത്രം വയ്ക്കില്ലെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.



ഭരണഘടനയിൽ മാറ്റം വരുത്തുന്നതിനും തദ്ദേശവാസികളെ രേഖയിൽ അംഗീകരിക്കുന്നതിനും അവരുടെ ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങളിൽ അവരുമായി കൂടിയാലോചന നടത്തുന്നതിനും ആവശ്യമായ റഫറണ്ടത്തിന് ആസ്‌ട്രേലിയയിലെ മധ്യ-ഇടതുപക്ഷ ലേബർ ഗവൺമെന്‍റ് ശ്രമിക്കുന്ന സാഹചര്യത്തിലാണ് കറന്‍സി അപ്‌ഡേറ്റ് ചെയ്യാനുള്ള തീരുമാനം.അഞ്ച് ഡോളര്‍ രൂപകൽപന ചെയ്യുന്നതിൽ തദ്ദേശീയ ഗ്രൂപ്പുകളുമായി കൂടിയാലോചിക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു.



Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News