ചോദിച്ചത് ഒരു കപ്പ് ; കിട്ടിയത് ഒരൊന്നൊന്നര കപ്പ് കാപ്പി

തന്റെ മുന്നിലെത്തിയ കാപ്പി കണ്ട് അതിശയിച്ചു നിൽക്കുന്ന ഒരു സ്ത്രീയുടെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്

Update: 2022-02-26 13:23 GMT
Advertising

രാവിലെ ഒരു ചായയോ കാപ്പിയോ കുടിക്കുന്നത് നമ്മുടെ ദൈന്യംദിന ജീവിതത്തിന്റെ ഭാഗമാണ്. ഒരു കപ്പ് കാപ്പിയും കൂടെ ഒരു പത്രവും. ചിലർക്ക് അതൊരു പതിവായിരിക്കും. എന്നാൽ ഒരു കപ്പ് കാപ്പി കുടിക്കാൻ കയറിയ സ്ത്രീക്ക് കിട്ടിയത് ഒരൊന്നൊന്നര കാപ്പിയായി പോയി. തന്റെ മുന്നിലെത്തിയ കാപ്പി കണ്ട് അതിശയിച്ചു നിൽക്കുന്ന ഒരു സ്ത്രീയുടെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

'കാപ്പുച്ചിനോ പാങ്ക്' എന്ന തലക്കെട്ടിൽ ബാരിസ്റ്റ കഫേഎന്നയാൾ തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കിട്ട വീഡിയായാണ് ഇപ്പോൾ നിരവധി പേർ ഷെയർ ചെയ്തിരിക്കുന്നത്. 2021 നവംബർ 15-നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാൽ ഇപ്പോൾ ആളുകൾ ഷെയർ ചെയ്തതോടെയാണ് വീഡിയോ വീണ്ടും വൈറലാവുന്നത്.

തന്റെ സഹൃത്തിനൊപ്പം കഫേയിൽ ഇരിക്കുന്ന സ്ത്രിയുടെ അടുത്തേക്ക് റെസ്റ്റോറന്റിലെ ഒരു വെയിറ്റർ ഒരു കപ്പ് കാപ്പിയുമായി വരുന്നു. തന്റെ മുന്നിൽ വെച്ച കാപ്പി കണ്ട സ്രീ ആകെ അത്ഭുതപ്പെടുന്നു. സാധാരണ കിട്ടുന്ന കാപ്പിയൽ നിന്നും നാലിരട്ടി വലിപ്പമാണ് കാപ്പിക്കുള്ളത്. ഏകദേശം രണ്ടര ലിറ്റർ വരും . ഇതിനോടകകം വീഡിയോക്ക് 30000ത്തിലേറെ ലൈക്കുകളാണ് ലഭിച്ചത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News