സർക്കാറിന് പൂർണ പിന്തുണ; ബ്രസീലിലെ സംഘർഷത്തെ അപലപിച്ച് ബൈഡൻ

തെരഞ്ഞെടുപ്പിൽ അട്ടിമറി നടത്തിയാണ് ലുല ഡ സിൽവ പ്രസിഡന്റായത് എന്നാണ് ബോൾസനാരോ അനുകൂലികളുടെ വാദം

Update: 2023-01-09 02:12 GMT
Advertising

റിയോ ഡി ജനിറോ: പ്രസിഡന്റ് ലുല ഡ സിൽവയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബ്രസീലിൽ ബുൾസാരോ അനുകൂലികൾ നടത്തിയ ആക്രമണത്തെ അപലപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇത് രാജ്യത്തിന്റെ ജനാധിപത്യത്തിനും സമാധാനത്തിനും വെല്ലുവിളിയാണ്. ബ്രസീലിലെ ജനങ്ങളുടെ ജീവിതത്തിന് ഭീഷണിയുയർത്തുന്ന ഇത്തരം സംഘർഷങ്ങൾക്കെതിരെ സർക്കാറിന് എല്ലാവിധ പിന്തുണയും അറിയിക്കുന്നതായി ബൈഡൻ ട്വിറ്ററിൽ കുറിച്ചു.

തെരഞ്ഞെടുപ്പിൽ അട്ടിമറി നടത്തിയാണ് ലുല ഡ സിൽവ പ്രസിഡന്റായത് എന്നാണ് ബോൾസനാരോ അനുകൂലികളുടെ വാദം. പ്രസിഡന്റിനെ പുറത്താക്കാൻ സൈന്യം ഇടപെടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പൊലീസ് ബാരിക്കേഡുകൾ തകർത്ത് പാർലമെന്റിന് അകത്ത് കയറിയ പ്രതിഷേധക്കാർ പാർലമെന്റ് മന്ദിരത്തിന്റെ ജനലുകളും വാതിലുകളും അടിച്ചുതകർത്തു. രാജ്യത്തിന്റെ ചരിത്രത്തിൽ മുമ്പ് ഉണ്ടായിട്ടില്ലാത്ത ഫാസിസ്റ്റ് ആക്രമണമാണ് നടന്നതെന്നും കലാപകാരികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ലുല ഡ സിൽവ പറഞ്ഞു.

കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിനാണ് ലുല ഡ സിൽവ ജയിച്ചുകയറിയത്. 50.9 ശതമാനം വോട്ടുകളാണ് ലുല നേടിയത്. 49.1 ശതമാനം വോട്ടുകൾ ബോൾസനാരോ നേടി. തന്റെ കാലാവധി കഴിഞ്ഞതിന് പിന്നാലെ ബോൾസനാരോ യു.എസിലേക്ക് കടന്നിരുന്നു. ബ്രസീൽ തെരഞ്ഞെടുപ്പ് അതോറിറ്റികളും കോടതിയും നടത്തിയ ഗൂഢാലോചനയുടെ ഇരയാണ് താനെന്ന് ബോൾസനാരോ പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News