ഉയിഗൂർ മുസ്‌ലിംകൾ പീഡനം നേരിടുന്ന ഷിൻജിയാങ് പ്രവിശ്യയിൽ നിന്നുള്ള ഉത്പന്നങ്ങൾ വിലക്കി യുഎസ്

നിർബന്ധിത തൊഴിലെടുപ്പിച്ചല്ല ഉത്പന്നങ്ങൾ തെളിയിച്ചാൽ മാത്രമേ ഷിൻ ജിയാങ് പ്രവിശ്യയിൽ നിന്നുള്ള ഉത്പന്നങ്ങൾ ഇനി യുഎസിൽ വിൽക്കാനാവൂ.

Update: 2021-12-24 04:05 GMT
Advertising

യുഎസ്-ചൈന ബന്ധം വഷളാവുന്നതിനിടെ ചൈനക്കെതിരായ നീക്കങ്ങൾ ശക്തമാക്കി പ്രസിഡന്റ് ജോ ബൈഡൻ. ഉയിഗൂർ മുസ്‌ലിംകൾ കടുത്ത പീഡനം നേരിടുന്ന ഷിൻജിയാങ് പ്രവിശ്യയിൽ നിന്നുള്ള ഉത്പനങ്ങൾക്ക് യുഎസ് കഴിഞ്ഞ ദിവസം വിലക്കേർപ്പെടുത്തി. ഇതിനുള്ള നിയമത്തിൽ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവെച്ചു. എതിർപ്പുകളില്ലാതെയാണ് ബിൽ പാസാക്കിയത്.

നിർബന്ധിത തൊഴിലെടുപ്പിച്ചല്ല ഉത്പന്നങ്ങൾ തെളിയിച്ചാൽ മാത്രമേ ഷിൻ ജിയാങ് പ്രവിശ്യയിൽ നിന്നുള്ള ഉത്പന്നങ്ങൾ ഇനി യുഎസിൽ വിൽക്കാനാവൂ. ഷിൻജിയാങ് പ്രവിശ്യയിൽ ലക്ഷക്കണക്കിനാളുകൾ തടവിലാണെന്ന് നേരത്തേ യു.എൻ വ്യക്തമാക്കിയിരുന്നു.

ഉയിഗൂർ മുസ്‌ലിംകളെക്കൊണ്ട് ചൈന നിർബന്ധിച്ച് തൊഴിലെടുപ്പിക്കുന്നു എന്നാണ് ആരോപണം. എന്നാൽ, ആരോപണങ്ങളെല്ലാം ചൈന നിഷേധിക്കുകയാണ് ചെയ്തത്. അതേസമയം യുഎസ് നടപടിയോട് വാഷിങ്ടണിലെ ചൈനീസ് എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News