അമേരിക്ക-ചൈന ബന്ധം ശക്തിപ്പെടുത്തി ബൈഡൻ- ഷി ജിൻപിങ് കൂടിക്കാഴ്ച

ബൈഡനെ എൻറെ പഴയ സുഹൃത്ത് എന്ന് വിശേഷിപ്പിച്ചാണ് ഷീ ജിൻ പിങ് സംസാരിച്ചത്

Update: 2021-11-16 03:10 GMT
Advertising

പരസ്പര സഹകരണവും ആശയവിനിമയവും വർധിപ്പിക്കാൻ അമേരിക്ക -ചൈന ധാരണ. പ്രസിഡൻറുമാരായ ജോ ബൈഡനും ഷീ ജിൻ പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് നിർണായക തീരുമാനം. പരസ്പരമുള്ള മത്സരം സംഘർഷത്തിലേക്ക് മാറാതിരിക്കാനുള്ള കരുതൽ വേണമെന്ന് ബൈഡൻ വ്യക്തമാക്കി. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ബൈഡൻ പറഞ്ഞു.

ബൈഡനെ എൻറെ പഴയ സുഹൃത്ത് എന്ന് വിശേഷിപ്പിച്ചാണ് ഷീ ജിൻ പിങ് സംസാരിച്ചത്. ഓൺലൈനിലാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. കോവിഡ് കാരണം രണ്ട് വർഷത്തോളമായി ഷീ ജിൻ പിങ് ചൈന വിട്ട് പുറത്തുപോയിട്ടില്ല. ഡോണൾഡ് ട്രംപിൻറെ കാലത്ത് മോശമായ അമേരിക്ക-ചൈന ബന്ധം ശക്തമാക്കുകയാണ് ബൈഡൻറെ ലക്ഷ്യം.

Biden-Xi Jinping meeting strengthens US-China ties

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News