ലൈംഗിക കുറ്റവാളികൾക്ക് രാസ ഷണ്ഡീകരണം നടപ്പിലാക്കാനൊരുങ്ങി ബ്രിട്ടൻ

രണ്ട് മേഖലകളിലായി 20 ജയിലുകളിൽ രാസ ഷണ്ഡീകരണം നടത്താനാണ് ബ്രിട്ടന്‍ ആലോചിക്കുന്നത്

Update: 2025-05-26 11:04 GMT
Editor : rishad | By : Web Desk

ലണ്ടന്‍: പീഡനക്കേസില്‍ അറസ്റ്റിലാകുന്ന കുറ്റവാളികള്‍ക്ക് രാസ ഷണ്ഡീകരണം നടത്താന്‍ പദ്ധതിയിട്ട് ബ്രിട്ടന്‍. രണ്ട് മേഖലകളിലായി 20 ജയിലുകളിൽ രാസ ഷണ്ഡീകരണം (chemical castration)നടത്തുമെന്നും എന്നാല്‍ നിർബന്ധമാക്കുന്നത് സംബന്ധിച്ച് പരിഗണിക്കുമെന്നും ജസ്റ്റിസ് സ്റ്റേറ്റ് സെക്രട്ടറി ഷബാന മഹ്മൂദ് പറഞ്ഞു.

ബ്രിട്ടീഷ് പാര്‍ലമെന്റിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. രാസ ഷണ്ഡീകരണം വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യുന്നത് 60% വരെ കുറയ്ക്കാൻ കാരണമാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ടെന്നും ഷബാന മഹ്മൂദ് പറഞ്ഞു.

അതേസമം ജയിലുകളിലെ എണ്ണം കുറക്കുക എന്ന ഉദ്ദേശ്യം കൂടി ഇതിന് പിന്നിലുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾക്കിടെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിൽ ജനസംഖ്യ ഇരട്ടിയായതായാണ് കണക്കുകള്‍.

Advertising
Advertising

മാനസികാരോഗ്യ ചികിത്സയ്‌ക്കൊപ്പം മരുന്നുകളിലൂടെ നൽകുന്ന രാസ ഷണ്ഡീകരണം, ലൈം​ഗീകാധികാര മനോഭാവവും അമിതാസക്തിയും ഉള്ളവരിൽ വിജയിക്കുമോ എന്ന കാര്യത്തില്‍ സംശയങ്ങളുണ്ട്.  അതേസമയം ഏതൊക്കെ മേഖലകിളാണ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നത് എന്ന് പറയുന്നില്ല.

ജർമ്മനിയിലും ഡെൻമാർക്കിലും ഇത്തരം രീതികള്‍ ഉപയോഗിക്കുന്നുണ്ട്. പോളണ്ടിൽ ചില കുറ്റവാളികളുടെ മേല്‍ നിർബന്ധിതമായും ഉപയോഗിക്കുന്നു. 

ലൈംഗികമായ ഉത്തേജനം മരുന്നുകള്‍ ഉപയോഗിച്ച് കുറക്കുന്ന രീതിയെയാണ് രാസഷണ്ഡീകരണം എന്ന് പറയുന്നത്. ശസ്ത്രക്രിയയില്‍ വൃഷണങ്ങള്‍ മാറ്റിയാണ് ഷണ്ഡീകരണം നടത്തുന്നതെങ്കില്‍ രാസ ഷണ്ഡീകരണത്തില്‍ മരുന്നുകള്‍ മാത്രമാണ് ഉപയോഗിക്കുന്നത്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News