കാലിൽ ചിക്കൻ കാൽ! ചോറ്റുപാത്രമൊക്കെ ഔട്ട് ഓഫ് ഫാഷൻ... ഷൂസിനുള്ളിൽ ബട്ടർ ചിക്കനുമായി പെൺകുട്ടി

ജൂലിയറ്റിന്റെ വെറൈറ്റി ഷൂസ് കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ആളുകൾ.

Update: 2026-02-07 09:47 GMT

ന്യൂയോർക്ക്: വൈറലാവാൻ വെറൈറ്റികൾ തേടുന്നവരാണ് സോഷ്യൽമീഡിയയാകെ. ഭക്ഷണം, വസ്ത്രം, വീട് എന്നിങ്ങനെ സർവ മേഖലയിലും വ്യത്യസ്തകൾ പരീക്ഷിക്കുന്നവർ നിരവധിയാണ്. ഫാഷൻ ആക്സസറികളുമായി ബന്ധപ്പെട്ടും ഇത്തരം വ്യത്യസ്ത ആശയങ്ങളുടെ പരീക്ഷണങ്ങൾ കാണാം. അത്തരമൊരു വെറൈറ്റിയെ കുറിച്ചാണ് പറഞ്ഞുവരുന്നത്... ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ ജൂലിയറ്റ് എന്ന യുവതിയാണ് ഒരു പുതിയ തരം ഷൂ അവതരിപ്പിച്ച് ഞെട്ടിച്ചിരിക്കുന്നത്.

പുറത്തുപോവുമ്പോൾ ഭക്ഷണം കൊണ്ടുപോകാൻ പൊതുവെ ടിഫിൻ ബോക്സാണ് ആളുകൾ ഉപയോ​ഗിക്കുന്നതെങ്കിൽ ഇവിടെ ജൂലിയറ്റ് എടുത്തിരിക്കുന്നത് തന്റെ ഷൂസാണ്. കാലിലിടുന്ന ഷൂസിനെ ഫുഡ് സ്റ്റോറേജ് ആക്കിയാണ് ജൂലിയറ്റ് വൈറലായിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ സാധാരണ പോലെ വെളുത്ത നിറത്തിലുള്ള ഷൂസ്. ഹീലുള്ള സുതാര്യമായ ബേസാണ് ഷൂസിന്റെ ആകർഷണം.

Advertising
Advertising

എന്നാൽ ഈ ഭാഗം വെറും ഭംഗിക്ക് വേണ്ടി മാത്രമുള്ളതല്ലെന്ന് ജൂലിയറ്റ് വ്യക്തമാക്കുന്നു. ഷൂസിന്റെ മുകൾ ഭാഗവും ബേസും വേർതിരിച്ചെടുക്കാവുന്ന വിധത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഷൂസും ബേസും രണ്ടാക്കി കഴിഞ്ഞാൽ ബേസിനുള്ളിൽ എന്തും നിറയ്ക്കാം. ഭക്ഷണമോ വെള്ളമോ ജ്യൂസോ അങ്ങനെയെന്തും... ജൂലിയറ്റ് ഇത് ഭക്ഷണസാധനങ്ങൾ നിറയ്ക്കാനാണ് ഉപയോഗിക്കുന്നത്.

ഇതൊക്കെ നടക്കുമോ എന്ന് തോന്നുന്നവർക്ക് ഷൂസിനുള്ളിൽ ബട്ടർ ചിക്കൻ നിറച്ച് കാണിച്ചുകൊടുക്കുന്നുമുണ്ട് ജൂലിയറ്റ്. ഷൂസുകൾക്ക് അടിയിൽ ബട്ടർ ചിക്കൻ നിറച്ച ശേഷം മുകൾഭാഗം സ്ക്രൂ ചെയ്ത് ഉറപ്പിക്കുന്നു. പിന്നീട് അതും ധരിച്ച് എവിടെയും പോകാം. ഇടയ്ക്ക് ചിക്കൻ കഴിക്കണമെന്ന് തോന്നുമ്പോൾ കാലിടുന്ന ഭാഗത്തു തന്നെ പ്രത്യേകമായി ഒരു ഓപ്പണിങ്ങുണ്ട്. തുറസായ സ്ഥലത്ത് ബെഞ്ചിലിരുന്ന് തന്റെ ഷൂസുകൾ ഊരി അതിനുള്ളിൽ നിന്നും ബട്ടർ ചിക്കൻ കഴിക്കുന്ന വീഡിയോയും ജൂലിയറ്റ് പങ്കുവച്ചിട്ടുണ്ട്.

ഈ ഷൂസ് കണ്ടുപിടിച്ചതോടെ ലഞ്ച് കൊണ്ടുപോകുന്നത് ഏറെ എളുപ്പമായെന്ന് പറഞ്ഞാണ് ജൂലിയറ്റിന്റെ വീഡിയോ അവസാനിക്കുന്നത്. എന്നാൽ ബട്ടർ ചിക്കൻ മാത്രമല്ല ഇറ്റാലിയൻ ഡെസേർട്ടും മറ്റ് സ്നാക്കുകളും ഒക്കെ ഇത്തരത്തിൽ ഷൂസിനുള്ളിൽ നിറയ്ക്കുന്ന വീഡിയോകളും ജൂലിയറ്റ് പങ്കുവച്ചിട്ടുണ്ട്. ജൂലിയറ്റിന്റെ വെറൈറ്റി ഷൂസ് കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ആളുകൾ.

സമ്മിശ്ര പ്രതികരമാണ് വീഡിയോകൾക്ക് താഴെ സോഷ്യൽമീഡിയ ഉപയോക്താക്കൾ പങ്കുവയ്ക്കുന്നത്. ഷൂസിന്റെ താഴെ ഭാഗത്ത് തന്നെ ഭക്ഷണം എടുക്കാനുള്ള ദ്വാരം ഉൾപ്പെടുത്തുമ്പോൾ കാലിലെ പൊടിയും ചെളിയും ഭക്ഷണത്തിലേക്ക് വീഴില്ലേ എന്ന സംശയം പങ്കുവയ്ക്കുന്നവരുണ്ട്. ഫാഷൻ, സ്റ്റൈൽ എന്ന് എന്തൊക്കെ പേരിട്ടുവിളിച്ചാലും ഈ ആശയം കുറച്ച് കടന്നുപോയി എന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - ഷിയാസ് ബിന്‍ ഫരീദ്

Similar News