നെതന്യാഹു രാജ്യത്ത് പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി
ഗസ്സയിലെ യുദ്ധക്കുറ്റങ്ങളിൽ നെതന്യാഹുവിനെ തടങ്കലിൽ വയ്ക്കുമെന്ന മുൻഗാമിയായ ജസ്റ്റിൻ ട്രൂഡോയുടെ വാക്ക് പാലിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മാർക്ക് കാർണി
മാർക്ക് കാർണി Photo- Getty Images
ഒട്ടാവോ: കാനഡയിൽ പ്രവേശിച്ചാൽ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഗസ്സയിലെ യുദ്ധക്കുറ്റങ്ങളില്‍ നെതന്യാഹുവിനെ തടങ്കലിൽ വയ്ക്കുമെന്ന മുൻഗാമിയായ ജസ്റ്റിൻ ട്രൂഡോയുടെ വാക്ക് പാലിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
2024 നവംബറിലാണ് ഇസ്രായേലി നേതാക്കളായ ബെഞ്ചമിന്‍ നെതന്യാഹുവിനും പ്രതിരോധ മന്ത്രിയായിരുന്ന യോവ് ഗാലന്റിനും എതിരെ ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഗസ്സയില്‍ പട്ടിണിയെ ഒരു യുദ്ധമുറയായി ഉപയോഗിച്ചതും മനുഷ്യത്വരഹിതമായ പ്രവൃത്തികളും ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചായിരുന്നു ഐസിസിയുടെ അറസ്റ്റ് വാറന്റ്. സ്ത്രീകളെയും കുട്ടികളെയുമടക്കം കൂട്ടക്കൊല നടത്തുകയും ജനങ്ങളെ പട്ടിണിക്കിടുകയും ആശുപത്രികളടക്കം തകർക്കുകയും ചെയ്യുന്നുവെന്നും ഐസിസി ചൂണ്ടിക്കാണിച്ചിരുന്നു.
ഐസിസിയിലെ ഒരംഗരാജ്യമെന്ന നിലയില്‍, കോടതിയുടെ തീരുമാനങ്ങളുമായി സഹകരിക്കാന്‍ കാനഡ നിയമപരമായി ബാധ്യസ്ഥമാണ്. ഐസിസി പുറപ്പെടുവിക്കുന്ന അറസ്റ്റ് വാറന്റുകള്‍ നടപ്പിലാക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും കനേഡിയന്‍ പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം നെതന്യാഹുവിനും ഗാലന്റിനുമെതിരായ അറസ്റ്റ് വാറണ്ട് ചോദ്യം ചെയ്തുള്ള ഇസ്രായേലിന്റെ അപ്പീൽ ഐസിസി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തള്ളി.
Watch Video