തന്റെ പിൻഗാമി ചൈനക്ക് പുറത്തുള്ള സ്വതന്ത്രലോകത്ത് ജനിക്കുമെന്ന് ദലൈലാമ; രൂക്ഷ വിമർശനവുമായി ചൈന

നിലവിൽ അഭയാർത്ഥിയായി ഇന്ത്യയിൽ കഴിയുന്ന ദലൈലാമയെ വിഘടവാദിയായാണ് ചൈനീസ് സർക്കാർ കണക്കാക്കുന്നത്

Update: 2025-03-11 10:58 GMT
Editor : സനു ഹദീബ | By : Web Desk

ബീജിംഗ്: തന്റെ പിൻഗാമി ചൈനക്ക് പുറത്തുള്ള സ്വതന്ത്രലോകത്ത് ജനിക്കുന്ന ദലൈലാമ. 'വോയിസ് ഓഫ് ദി വോയ്സിലെസ്' എന്ന തന്റെ പുതിയ പുസ്തകത്തിലാണ് ടിബറ്റൻ ബുദ്ധിസത്തിന്റെ ആത്മീയ നേതാവായ ദലൈലാമയുടെ അവകാശവാദം. ജൂലൈ 7 ന് 90 വയസ് തികയുന്ന ദലൈലാമയുടെ ആരോഗ്യം വളരെ മോശമായ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ പിൻഗാമിയെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. എന്നാൽ തന്റെ പിൻഗാമി ചൈനക്ക് പുറത്ത് ജനിക്കുമെന്ന ദലൈലാമയുടെ വാദത്തെ രൂക്ഷമായി വിമർശിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി.

1959-ൽ മാവോ സെതൂങ്ങിന്റെ നേതൃത്വത്തിലുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ നടന്ന പരാജയപ്പെട്ട പ്രക്ഷോഭത്തെത്തുടർന്ന് പതിനാലാമത്തെ ദലൈലാമയായ ടെൻസിൻ ഗ്യാറ്റ്സോ ആയിരക്കണക്കിന് ടിബറ്റുകാരുമായി ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു. നിലവിൽ അഭയാർത്ഥിയായി ഇന്ത്യയിൽ കഴിയുന്ന ദലൈലാമയെ വിഘടവാദിയായാണ് ചൈനീസ് സർക്കാർ കണക്കാക്കുന്നത്. അതിനാൽ തന്നെ ദലൈലാമ തിരഞ്ഞെടുക്കുന്ന പിൻഗാമിയെ അംഗീകരിക്കാൻ ചൈന തയ്യാറാവില്ല. ടിബറ്റൻ ബുദ്ധിസത്തിന്റെ അടുത്ത ആത്മീയ നേതാവിന്റെ തങ്ങൾ തിരഞ്ഞെടുക്കുമെന്നാണ് ടിബറ്റിനെ രാജ്യത്തിന്റെ ഒരവിഭാജ്യ ഘടകമായി കാണുന്ന ചൈനയുടെ നിലപാട്.

മതത്തിന്റെ മറവിൽ ചൈന വിരുദ്ധ വിഘടനവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു രാഷ്ട്രീയ അഭയാർഥിയാണ് ദലൈലാമയെനന്നായിരുന്നു ചൈനയുടെ പ്രതികരണം. ടിബറ്റിലെ ജനങ്ങളെ പ്രതിനിധീകരിക്കാൻ അദ്ദേഹത്തിന് അവകാശമില്ലെന്നും, ദലൈലാമ ഉൾപ്പെടെയുള്ള ആത്മീയ നേതാക്കൾ രാജ്യത്തിന്റെ നിയന്ത്രണങ്ങൾ പാലിക്കണമെന്നും ചൈനീസ് വിദേശകാര്യ പ്രതിനിധി പറഞ്ഞു. എന്നാൽ ചൈന തെരഞ്ഞെടുക്കുന്ന നേതാവിനെ അംഗീകരിക്കരുതെന്ന് ദലൈലാമ അനുയായികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. 

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News