ശ്രീലങ്കയിൽ ആഭ്യന്തര കലാപം തുടരുന്നു; മരിച്ചവരുടെ എണ്ണം ആഞ്ചായി

പ്രസിഡന്റ് ഉൾപ്പെടെ രജപക്‌സെ സഹോദരന്മാർ പൂർണമായും അധികാരം ഒഴിയണം എന്നാണ് പ്രക്ഷോഭകർ പറയുന്നത്

Update: 2022-05-10 03:12 GMT

കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ രാജിക്കു പിന്നാലെ രാജ്യം ആഭ്യന്തര കലാപത്തിലേക്ക് നീങ്ങുകയാണ്. ഭരണകൂട നിലപാടുകൾക്കും അത് സൃഷ്ടിച്ച രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികൾക്കുമിടയിലാണ് ശ്രീലങ്കയിൽ ആയിരങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രസിഡന്റ് ഗോതബയ രജപക്സെയുടെ കൊളംബോയിലെ ഓഫീസിന് പുറത്ത് സർക്കാർ അനുകൂല,വിരുദ്ധ പ്രതിഷേധക്കാർ അക്രമാസക്തമായി ഏറ്റുമുട്ടിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ചത്.

രാജിവെച്ച ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ വീടിന് പ്രക്ഷോഭകാരികൾ തീയിട്ടു. മെഡാമുലാനയിലെ കുടുംബ വീടിനാണ് തീയിട്ടത്. എസ്.എൽ.എൽ.പി എംപിമാരുടെ വീടുകൾക്ക് നേരെയും വ്യാപക ആക്രമണം ഉണ്ടായി.നിരവധി എസ്.എൽ.എൽ.പി ഓഫീസുകൾക്കും പ്രക്ഷോഭകർ തീവെച്ച് തകർത്തു. ആക്രമണത്തിൽ 130 പേർക്ക് പരുക്കേറ്റിട്ടുണ്ട്. കലാപം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതായാണ് റിപ്പോർട്ട്.

Advertising
Advertising

അതിനിടെ സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഭരണപക്ഷ എംപി കൊല്ലപ്പെട്ടു. അമരകീർത്തി അതുകോരളയാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. എംപിയുടെ രണ്ട് സുരക്ഷാഭടന്മാരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

കലാപം രൂക്ഷമായതോടെ രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചു. കൊളംബോയിൽ വിവിധ മന്ത്രിമന്ദിരങ്ങളും മേയറുടെ വസതിയും പ്രതിഷേധക്കാർ കത്തിച്ചു. പ്രസിഡന്റ് ഉൾപ്പെടെ രജപക്‌സെ സഹോദരന്മാർ പൂർണമായും അധികാരം ഒഴിയണം എന്നാണ് പ്രക്ഷോഭകർ പറയുന്നത്. സംഘർഷ സ്ഥലത്ത് സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News