കൊളംബിയയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു

കണ്‍സര്‍വേറ്റീവ് ഡമോക്രാറ്റിക് സെന്റര്‍ പാര്‍ട്ടിയുടെ നേതാവ് മിഗ്വേല്‍ ഉറിബേയ്ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്

Update: 2025-06-08 09:44 GMT
Editor : നബിൽ ഐ.വി | By : Web Desk

ബൊഗോട്ട: കൊളംബിയയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു. പ്രതിപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് ഡമോക്രാറ്റിക് സെന്റര്‍ പാര്‍ട്ടിയുടെ നേതാവ് മിഗ്വേല്‍ ഉറിബേയ്ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. ഇന്നലെ ബൊഗോട്ടയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു സംഭവം.

39കാരനായ മിഗ്വേല്‍ ഉറിബേ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ പിറകില്‍ നിന്ന് വെടിവെക്കുകയായിരുന്നു. ഉറിബേയുടെ തലയ്ക്കോ കഴുത്തിനോ വെടിയേറ്റിട്ടുണ്ടാകാം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവില്‍ ഐസിയുവില്‍ ചികിത്സയിലാണ്. മിഗ്വേലിന്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

Advertising
Advertising

പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു കൗമാരക്കാരനാണ് അദ്ദേഹത്ത അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തതത്. ഇയാളെ അറസ്റ്റ് ചെയ്തുവെന്നും മാധ്യമങ്ങള്‍ റിപ്പേര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. സംഭവത്തെ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ അപലപിച്ചു. ഇത് ഒരു വ്യക്തിക്കെതിരേയുള്ള ആക്രമണം മാത്രമല്ലെന്നും ജനാധിപത്യത്തിനെതിരേയുള്ള ആക്രമണമാണെന്നും അദ്ദേഹം പ്രതികരിച്ചു.

ആക്രമണത്തിന് പിന്നിലുള്ളവരെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഏകദേശം 700,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചതായി കൊളംബിയന്‍ പ്രതിരോധ മന്ത്രി പെഡ്രോ സാഞ്ചസ് എക്‌സില്‍ പറഞ്ഞു.


Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News