ബാലന്‍റെ ചുണ്ടിൽ ചുംബിച്ചത് പുലിവാലായി; മാപ്പുപറഞ്ഞ് ദലൈലാമ

ദലൈലാമ ചെയ്തത് ടിബറ്റൻ സംസ്‌കാരത്തിന്‍റെ ഭാഗമാണെന്ന് നേരത്തെ ഒരു വിഭാഗം വിശദീകരിച്ചിരുന്നു

Update: 2023-04-10 09:23 GMT
Editor : Shaheer | By : Web Desk

ലാസ: ബാലന്റെ ചുണ്ടിൽ ചുംബിച്ച സംഭവത്തിൽ മാപ്പുപറഞ്ഞ് ടിബറ്റൻ ബുദ്ധ ആത്മീയാചാര്യൻ ദലൈലാമ. കുട്ടിയോടും കുടുംബത്തോടുമാണ് ഖേദം പ്രകടിപ്പിച്ചത്. സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചതിനു പിന്നാലെയാണ് വാർത്താകുറിപ്പിലൂടെ പ്രതികരണം.

അടുത്തിടെ ഒരു ചെറിയ കുട്ടി ബഹുമാനപ്പെട്ട ദലൈലാമയോട് ആലിംഗനം ആവശ്യപ്പെട്ട സംഭവമാണ് ഇപ്പോൾ പ്രചരിക്കുന്ന വിഡിയോയിലുള്ളത്. ബാലനോടും കുടുംബത്തോടും ലോകത്തെങ്ങുമുള്ള അവന്റെ സുഹൃത്തുക്കളോടും സംഭവിച്ച വേദനയ്ക്ക് ദലൈലാമ മാപ്പുചോദിക്കുകയാണ്. സംഭവത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കുന്നു-വാർത്താകുറിപ്പിൽ പറഞ്ഞു.

Advertising
Advertising

കുട്ടിയോട് തന്റെ നാവ് വായ്ക്കുള്ളിലേക്കെടുക്കാൻ ദലൈലാമ ആവശ്യപ്പെടുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. കുട്ടിയുടെ മാതാപിതാക്കൾക്കും നൂറുകണക്കിനു വിശ്വാസികൾക്കുംമുൻപിലായിരുന്നു നടപടി. വിഡിയോ പുറത്തുവന്നതിനു പിന്നാലെ ദലൈലാമയ്‌ക്കെതിരെ വൻ വിമർശനമാണ് ഉയർന്നത്.

എന്നാൽ, ഇത് ടിബറ്റൻ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും വ്യാഖ്യാനമുണ്ടായി. ടിബറ്റൻ ആചാരത്തിൽ മറ്റൊരാളെ അഭിവാദ്യം ചെയ്യുകയും ആദരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമാണെന്നായിരുന്നു വിശദീകരണം.

Summary: Dalai Lama apologises to boy, his family after kissing video controversy 

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News