ഗസ്സ സമാധാന സമിതിയിലേക്കുള്ള ട്രംപിന്‍റെ ക്ഷണം സ്വീകരിച്ച്​ യുഎഇ ഉൾപ്പെടെ രാജ്യങ്ങൾ

സമാധാന സമിതിയിൽ പങ്കുചേരാൻ ഖത്തർ ഉൾപ്പെടെ എല്ലാ ഗൾഫ്​ രാജ്യങ്ങളെയും ട്രംപ്​ ക്ഷണിച്ചിട്ടുണ്ട്​

Update: 2026-01-21 01:45 GMT
Editor : ലിസി. പി | By : Web Desk

ദുബൈ: ഗസ്സ സമാധാന സമിതിയിലേക്കുള്ള ക്ഷണം സ്വീകരിച്ച്​ യുഎഇ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ. ഗസ്സയിലെ സമാധാന നീക്കത്തിൽ നേതൃപരമായ പങ്കുവഹിക്കുന്ന ബോർഡ്​ ഓഫ്​ പീസിലേക്കുള്ള യുഎസ്​ പ്രസിഡന്‍റ്​  ഡൊണാൾഡ്​ ട്രംപിന്‍റെ ക്ഷണം സ്വീകരിച്ച്​ യുഎഇ ​പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ.

ഗസ്സക്ക്​ വേണ്ടിയുള്ള ട്രംപിന്റെ 20 ഇന സമാധാന പദ്ധതി പൂർണമായും നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യം പ്രതിഫലിപ്പിക്കുന്നതാണ്​ തീരുമാനമൈന്ന്​ യുഎഇ പ്രതികരിച്ചു. സമാധാന സമിതിയിൽ പങ്കുചേരാൻ ഖത്തർ ഉൾപ്പെടെ എല്ലാ ഗൾഫ്​ രാജ്യങ്ങളെയും ട്രംപ്​ ക്ഷണിച്ചിട്ടുണ്ട്​. ഇസ്രായേൽ സൈന്യം ഗസ്സ വിടുകയും പ്രദേശത്ത്​ സമാധാനം പുലരുകയുമാണ്​ ട്രംപിന്‍റെ സമാധാന പദ്ധതിയുടെ പ്രധാന ഉള്ളടക്കമെന്ന്​ ദാവോസിലെ സാമ്പത്തിക ഫോറം സമ്മേളനത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുർറഹ്​മാൻ ബിൻ ജാസിം ആൽഥാനി പറഞ്ഞു.

Advertising
Advertising

ഗസ്സയുടെ പുനർനിർമാണത്തിന് മേൽനോട്ടം വഹിക്കുകയും ഇടക്കാല ഫലസ്തീൻ സർക്കാറിനെ സഹായിക്കുകയും ചെയ്യുന്നതിനാണ്​ സമാധാന സമിതി രൂപപ്പെടുത്തിയത്​. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, മുൻ യുകെ പ്രധാനമന്ത്രി ടോണി ബ്ലെയർ എന്നിവർ ഉൾപ്പെടെ ബോർഡിലുണ്ട്​.

കഴിഞ്ഞ ആഴ്ചയാണ്​ ട്രംപ് ഗസ്സ സമാധാന ബോർഡ് രൂപീകരണം പ്രഖ്യാപിച്ചത്​. 60 രാജ്യങ്ങളുടെ ഭരണാധികാരികളെ ബോർഡിലേക്ക്​ ക്ഷണിച്ചിട്ടുണ്ട്​. അതിനിടെ, ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യുഎ​ൻ ദു​രി​താ​ശ്വാ​സ ഏ​ജ​ൻ​സി​യാ​യ യുഎ​ൻ​ആ​ർഡ​ബ്ല്യുഎ​യു​ടെ കി​ഴ​ക്ക​ൻ ജ​റൂ​സ​ല​മി​ലെ ആ​സ്ഥാ​നം ഇ​സ്രാ​യേ​ൽ ത​ക​ർ​ത്തു. ബു​ൾ​ഡോ​സ​റു​ക​ളു​മാ​യി എ​ത്തി​യ സൈ​ന്യം മ​തി​ൽ​ക്കെ​ട്ടി​ന​ക​ത്ത് ക​യ​റി കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ക്കു​ക​യാ​യി​രു​ന്നു. യെല്ലോ ലൈനിൽ തെരച്ചിൽ നടത്താൻ ഇസ്രായേൽ തടസം നിൽക്കുന്നതാണ്​ അവസാന ബന്ദിയുടെ മൃതദേഹം കണ്ടെത്താൻ പ്രയാസം സൃഷ്ടിക്കുന്നതെന്ന്​ ഹമാസ്​ മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News