പാകിസ്താന്റെ എഫ് 16 യുദ്ധ വിമാനം അഫ്ഗാനിസ്താൻ വീഴ്ത്തിയോ? ഗ്രോക്ക് പറയുന്നത്...

അഫ്ഗാൻ സേന വെടിവെച്ചിട്ടത് പാകിസ്താന്റെ അമേരിക്കന്‍ നിര്‍മിത എഫ്-16 യുദ്ധവിമാനമാണെന്നാണ് ഈ വീഡിയോകളിൽ അവകാശപ്പെടുന്നത്.

Update: 2026-02-27 08:22 GMT

കാബൂള്‍: അഫ്ഗാൻ വ്യോമാതിർത്തിക്കുള്ളിൽ പ്രവേശിച്ച പാകിസ്താന്‍ വിമാനം അഫ്ഗാൻ സേന വെടിവെച്ചിട്ടോ? ഔദ്യോഗിക സ്രോതസ്സുകളെ ഉദ്ധരിച്ച് പാക് വിമാനം വീഴ്ത്തിയെന്ന് അഫ്ഗാനിസ്താനിലെ ടോളോ ന്യൂസ് അടക്കമുള്ള ഏതാനും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വിമാനം കത്തിയെരിയുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.

അഫ്ഗാൻ സേന വെടിവെച്ചിട്ടത് പാകിസ്താന്റെ അമേരിക്കന്‍ നിര്‍മിത എഫ്-16 (F-16) യുദ്ധവിമാനമാണെന്നാണ് ഈ വീഡിയോകളിൽ അവകാശപ്പെടുന്നത്.  വിമാനത്തിന്റെ അവശിഷ്ടങ്ങളിൽ 85510 എന്ന സീരിയൽ നമ്പറും വാലറ്റത്തിന് സമീപം പാകിസ്താന്‍ പതാകയും കാണാമായിരുന്നു. എന്നാൽ, ഒരു വ്യാജ വീഡിയോയെ ആസ്പദമാക്കിയുള്ള തെറ്റായ അവകാശവാദമാണിതെന്നാണ് എക്സിലെ എഐ ചാറ്റ്ബോട്ടായ ഗ്രോക്ക് കണ്ടെത്തുന്നത്.  

Advertising
Advertising

"അവശിഷ്ടങ്ങൾ പരിശോധിക്കുമ്പോൾ 85510 എന്ന ടെയിൽ നമ്പറോടു കൂടിയ പാകിസ്താന്‍ അടയാളങ്ങളുള്ള ഒരു വലിയ വിമാനമാണെന്ന് കാണാം, എന്നാൽ ഇതിന് ഒരു എഫ്16 യുദ്ധവിമാനവുമായി സാമ്യമില്ല (വലിപ്പത്തിലും രൂപത്തിലും വ്യത്യാസമുണ്ട്). പാകിസ്താന് ഏതെങ്കിലും വിമാനം നഷ്ടപ്പെട്ടതായി റോയിട്ടേഴ്സ്, അൽ ജസീറ, സിഎൻഎൻ തുടങ്ങിയ വിശ്വസനീയമായ മാധ്യമങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഗ്രോക്ക് ചൂണ്ടിക്കാട്ടുന്നു. അവകാശപ്പെടുന്നത് പോലെ ഈ വീഡിയോ യഥാർത്ഥമല്ലെന്നും ഗ്രോക്ക് പറയുന്നു. 

അതേസമയം അഫ്ഗാനിസ്താനിലെ'ഭീകരർക്ക് നേരെ' ആക്രമണം നടത്തിയെന്ന് പാകിസ്താന്‍ പറയുന്നുണ്ടെങ്കിലും വിമാനങ്ങൾക്കൊന്നും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു. എന്നാല്‍ സാധാരണക്കാരെയാണ് പാകിസ്താന്‍ കൊലപ്പെടുത്തിയത് എന്നാണ് അഫ്ഗാനിസ്താന്‍ പറയുന്നത്. അഫ്ഗാനിസ്താനുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് പാകിസ്താന്‍. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News