ശ്രീലങ്കയിലെ ഈസ്റ്റർ ബോംബാക്രമണം; മുൻ ഇന്റലിജൻസ് മേധാവി അറസ്റ്റിൽ

11 ഇന്ത്യക്കാർ ഉൾപ്പെടെ 279 പേരാണ് 2019ലെ ഈസ്റ്റർ ദിനത്തിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്

Update: 2026-02-26 06:08 GMT

കൊളംബോ: 2019ലെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ ബോംബാക്രമണവുമായി ബന്ധപ്പെട്ട് മുൻ ഇന്റലിജൻസ് മേധാവി മേജർ ജനറൽ സുരേഷ് സല്ലെയെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ഗൂഢാലോചന നടത്തി, അക്രമികൾക്ക് സഹായങ്ങൾ നൽകി എന്നീ കരണങ്ങളിലാണ് അറസ്റ്റ്. 11 ഇന്ത്യക്കാർ ഉൾപ്പെടെ 279 പേരാണ് ഈസ്റ്റർ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ശ്രീലങ്കയിലെ തീവ്രവാദ നിരോധന നിയമ (പി‌ടി‌എ) പ്രകാരമാണ് അറസ്റ്റ് ചെയ്തത്.

ഏഴ് വർഷമായി തുടരുന്ന കേസിൽ മുൻ ഇന്റലിജൻസ് മേധാവിയുടെ അറസ്റ്റ് പ്രധാന വഴിത്തിരിവാണ്. തലസ്ഥാനമായ കൊളംബോയിൽ നിന്ന് പുലർച്ചെയാണ് വിരമിച്ച മേജർ ജനറൽ സുരേഷ് സല്ലെയെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും പൊലീസ് കൂട്ടിച്ചേർത്തു. 2024ൽ പ്രസിഡന്റ് അനുര കുമാര ദിസനായകെ അധികാരമേറ്റതിനുശേഷം ഈ കേസിൽ നടക്കുന്ന ആദ്യത്തെ ഉന്നത അറസ്റ്റാണിത്. ഈസ്റ്റർ ബോംബാക്രമണത്തിന്റെ ഇരകൾക്ക് നീതി ഉറപ്പാക്കുമെന്ന് അദേഹത്തിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു.

Advertising
Advertising

2019 ഏപ്രിൽ 21നാണ് രാജ്യത്തെ നടുക്കിയ ആക്രമണങ്ങളുണ്ടാകുന്നത്. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോ, നെഗോംബോ, ബട്ടികലോവ എന്നീ നഗരങ്ങളിലെ ചർച്ചുകളെയും ആഡംബര ഹോട്ടലുകളെയും ലക്ഷ്യമിട്ട് എട്ട് തീവ്രവാദ ചാവേർ ബോംബാക്രമണങ്ങളുടെ ഒരു പരമ്പര നടന്നു. 2009ലെ ആഭ്യന്തരയുദ്ധത്തിന് ശേഷം ശ്രീലങ്കയിൽ നടന്ന ഏറ്റവും മാരകമായ അക്രമ സംഭവമാണിത്. 500 ഓളം പേർക്കാണ് ആക്രമണത്തിൽ പരിക്ക് പറ്റിയത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഗോടബയ രാജപക്സെക്ക് അനുകൂലമാക്കാൻ നടത്തിയ ഭീകരാക്രമണമെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഗോടബയ രാജപക്സെ പ്രസിഡന്റായതിനുശേഷം 2019ൽ സ്റ്റേറ്റ് ഇന്റലിജൻസ് സർവീസ് (എസ്ഐഎസ്) മേധാവിയായി സ്ഥാനക്കയറ്റം ലഭിച്ച സുരേഷ് സല്ലെക്ക് ചാവേർ ബോംബാക്രമണങ്ങൾ സംഘടിപ്പിച്ചതിൽ പങ്കുണ്ടെന്ന് നേരത്തെ ആരോപിക്കപ്പെട്ടിരുന്നു. എന്നാൽ അദേഹം അത് നിഷേധിച്ചു. എന്നാൽ ഏഴ് വർഷങ്ങൾക്ക് ശേഷം സല്ലെക്ക് ആക്രമണം നടത്തിയവരുമായി ബന്ധമുണ്ടെന്നും ആക്രമണത്തിന് മുമ്പ് അവരെ കണ്ടിരുന്നുവെന്നും ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റർ 'ചാനൽ 4' 2023ൽ റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെയാണ് അദേഹത്തിനെതിരെ അന്വേഷണം ശക്തമാക്കുന്നതും അറസ്റ്റ് ചെയ്യുന്നതും.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - ആത്തിക്ക് ഹനീഫ്

Similar News