ഫ്രാൻസിസ് മാർപ്പാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ; ഒരാഴ്ചകൂടി ആശുപത്രിയിൽ തുടരേണ്ടി വരും

രോഗവിവരത്തെ കുറിച്ച് ഒന്നും മറച്ചുവയ്ക്കരുതെന്ന് മാർപാപ്പ നിർദേശിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍

Update: 2025-02-22 03:48 GMT
Editor : rishad | By : Web Desk

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കൽ സംഘം.എന്നാല്‍ മാർപാപ്പ മരണാസന്നമായ നിലയിലല്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.

ഒരാഴ്ച കൂടി ആശുപത്രിയിൽ തുടരേണ്ടി വരും. കിടക്കയിൽനിന്ന് എഴുന്നേറ്റ് വീൽ‌ചെയറിൽ ഇരിക്കാൻ സാധിക്കുന്നുണ്ട്. രോഗവിവരത്തെ കുറിച്ച് ഒന്നും മറച്ചുവയ്ക്കരുതെന്ന് മാർപാപ്പ നിർദേശിച്ചിട്ടുണ്ട്. ഇപ്പോഴും ശ്വാസംമുട്ടലുണ്ടെങ്കിലും അദ്ദേഹം സംസാരിക്കുന്നുണ്ടെന്നും മെഡ‍ിക്കൽ സംഘം വ്യക്തമാക്കി.

ബ്രോങ്കൈറ്റിസ് മൂർച്ഛിച്ചതിനെത്തുടർന്ന് ഫെബ്രുവരി 14നാണ് പാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Advertising
Advertising

അദ്ദേഹത്തിന് ശ്വാസകോശത്തില്‍ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാന്‍ നേരത്തെ അറിയിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. ശ്വാസകോശ അണുബാധയില്‍ കുറവുണ്ടായതായി ചികിത്സക്കിടെ വത്തിക്കാന്‍ അറിയിച്ചിരുന്നു. 

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചിരുന്നു. പോപ്പിനെ കണ്ട് സംസാരിച്ചുവെന്നും അദ്ദേഹത്തിന് എത്രയും വേഗം രോഗമുക്തിയുണ്ടാകട്ടെയെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി പറഞ്ഞു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News