'ഇവാൻക തെരഞ്ഞെടുപ്പ് ഫലം ശ്രദ്ധിക്കാറേയില്ല'; തന്റെ വാദം അംഗീകരിക്കാതിരുന്ന മകളെ തള്ളി ഡോണൾഡ് ട്രംപ്

2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതുകൊണ്ടാണ് താൻ പരാജയപ്പെട്ടതെന്നായിരുന്നു ട്രംപിന്റെ ആരോപണം

Update: 2022-06-11 13:57 GMT
Advertising

വാഷിങ്ടൺ: 2020ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന തന്റെ വാദം തള്ളിയ മകൾ ഇവാൻകക്കെതിരെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതുകൊണ്ടാണ് താൻ പരാജയപ്പെട്ടതെന്ന് ട്രംപ് വാദിച്ചിരുന്നു. ഇതാണ് കോൺഗ്രസ് കമ്മിറ്റിയിൽ മൊഴി നൽകിയപ്പോൾ ഇവാൻക തള്ളിയത്. ഇതെകുറിച്ച് ചോദിച്ചവരോട് ഇവാൻക തെരഞ്ഞെടുപ്പ് ഫലങ്ങളൊന്നും ശ്രദ്ധിക്കാറേയില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി.


2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതുകൊണ്ടാണ് താൻ പരാജയപ്പെട്ടതെന്നായിരുന്നു ട്രംപിന്റെ ആരോപണം. ഇത് അടിസ്ഥാനമില്ലാത്തതാണെന്ന് അറ്റോർണി ജനറൽ വില്യം ബർ കണ്ടെത്തിയതിനോടു പൂർണമായി യോജിക്കുന്നതായും 2021 ജനുവരി 6ന് കാപിറ്റോളിൽ നടന്ന കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന സമിതി മുൻപാകെ ഇവാൻക വ്യക്തമാക്കുകയുണ്ടായി. ഇവാൻകയുടെ ഭർത്താവും ട്രംപിന്റെ ഉപദേശകനുമായിരുന്ന ജാരദ് കുഷ്‌നർ, അറ്റോർണി ജനറൽ വില്യം ബർ, പ്രചാരണ വക്താവ് ജയ്‌സൻ മില്ലർ എന്നിവരും ട്രംപിന്റെ ആരോപണം നിഷേധിച്ചിരുന്നു. കാപിറ്റോൾ കലാപം ട്രംപ് ആസൂത്രണം ചെയ്തതായിരുന്നുവെന്നാണ് ഡെമോക്രാറ്റുകളുടെ വാദം. ട്രംപിന്റെ വിചാരണ ടെലിവിഷൻ നെറ്റ്‌വർക്കുകളിൽ 20 ദശലക്ഷം ആളുകളാണ് കണ്ടത്.


അതേസമയം, 2020 തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കുറ്റം ഈ മാസം ട്രംപിന് മേൽ ചുമത്തപ്പെടും. ജോർജിയ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ചതിന്റെ നടപടി ജൂൺ 30 ഓടെ ട്രംപിന് മേൽ സ്വീകരിക്കപ്പെടുമെന്ന് ഫ്‌ളൂട്ടൺ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഫാനി വില്ലീസ് പറഞ്ഞു. കഴിഞ്ഞ 16 മാസത്തിലധികമായി ജോർജിയ തെരഞ്ഞെടുപ്പ് അട്ടിമറി വില്ലീസ് അന്വേഷിക്കുകയാണ്. 0.23 പോയൻറിനാണ് സ്‌റ്റേറ്റിൽ ട്രംപ് പരാജയപ്പെട്ടിരുന്നത്.

Former President Donald Trump against his daughter Ivanka Trump on 2020 U.S. presidential election mass voter fraud.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News