ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ പുതിയ തീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ

റഷ്യയുമായി ഇന്ത്യ സഹകരിക്കുന്നെന്ന കാരണത്താൽ 25 ശതമാനമാണ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ട്രംപ് അധിക നികുതി ചുമത്തിയിരിക്കുന്നത്

Update: 2025-08-01 02:40 GMT

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പുതുക്കിയ നികുതി ഇന്ന് മുതൽ പ്രാബല്യത്തിൽ. റഷ്യയുമായി ഇന്ത്യ സഹകരിക്കുന്നെന്ന കാരണത്താൽ 25 ശതമാനമാണ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ട്രംപ് അധിക നികുതി ചുമത്തിയിരിക്കുന്നത്. ഇന്ത്യ- അമേരിക്ക വ്യാപാര കരാറിന്‍റെ ചർച്ചകൾ അവസാനിക്കുന്നതിന് മുന്നെയാണ് ട്രംപിന്‍റെ നികുതി തീരുമാനം. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ നികുതി കുറക്കാത്തതിനു പകരമായാണ് ഈ ഉയര്‍ന്ന നികുതി അമേരിക്ക ചുമത്തിയിരിക്കുന്നത്.

70-ലധികം രാജ്യങ്ങൾക്ക് 10% മുതൽ 41% വരെ പരസ്പര താരിഫ് ചുമത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് വ്യാഴാഴ്ച ഒപ്പ് വച്ചിരുന്നു. ഇന്ത്യയുടെ ഉയർന്ന താരിഫുകൾ, കർശനമായ പണേതര വ്യാപാര തടസങ്ങൾ, റഷ്യയുമായുള്ള തുടർച്ചയായ സൈനിക, ഊർജ്ജ ബന്ധങ്ങൾ എന്നിവയാണ് ഈ നീക്കത്തിന് അടിസ്ഥാനമെന്ന് ട്രംപ് വ്യക്തമാക്കി.

Advertising
Advertising

"ഇന്ത്യ നമ്മുടെ സുഹൃത്താണ്, പക്ഷേ അവരുടെ താരിഫ് വളരെ ഉയർന്നതായതിനാൽ നമ്മൾ അവരുമായി താരതമ്യേന കുറച്ച് മാത്രമേ ഇടപാടുകൾ നടത്തിയിട്ടുള്ളൂ... കൂടാതെ ഏതൊരു രാജ്യത്തെക്കാളും ഏറ്റവും കഠിനമായ സാമ്പത്തികേതര വ്യാപാര തടസ്സങ്ങൾ അവർക്കുണ്ട്," ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

അതേസമയം അധിക തീരുവ ചുമത്തിയ നടപടി ഇന്നും പ്രതിപക്ഷം പാര്‍ലമെന്‍റിൽ ഉന്നയിച്ചേക്കും. വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് കോൺഗ്രസ് ഇരുസഭകളിലും ഇന്നും നോട്ടീസ് നൽകും. മോദിയുടെ വിദേശ നയം രാജ്യത്തെ സാമ്പത്തിക രംഗത്തെ ബാധിച്ചുവെന്ന് കോൺഗ്രസ് ആരോപിച്ചു. അധിക തീരുവ, മോദി സർക്കാരിന്‍റെ വിദേശനയത്തിന്‍റെ പരാജയമായി ചൂണ്ടിക്കാട്ടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ബിഹാർ വോട്ടർപട്ടിക പരിഷ്കരണത്തിൽ ചർച്ച വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News