അൽ ജസീറ ഗസ്സ ബ്യൂറോ ചീഫ് വാഇൽ ദഹ്ദൂഹിന്റെ കുടുംബം ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

വാഇൽ ദഹ്ദൂഹിന്റെ ഭാര്യ, മകൻ, മകൾ, പേരക്കുട്ടി എന്നിവരാണ് കൊല്ലപ്പെട്ടത്.

Update: 2023-10-26 11:31 GMT

ഗസ്സ: അൽ ജസീറ ഗസ്സ ബ്യൂറോ ചീഫ് വാഇൽ അൽ ദഹ്ദൂഹിന്റെ കുടുംബം ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ദഹ്ദൂഹിന്റെ ഭാര്യ, മകൻ, മകൾ, പേരക്കുട്ടി എന്നിവരാണ് കൊല്ലപ്പെട്ടത്. അൽ അഖ്‌സ ആശുപത്രിയിലെത്തി കൊല്ലപ്പെട്ട കുടുംബാംഗങ്ങൾക്ക് അന്തിമോപചാരമർപ്പിക്കുന്ന ദഹ്ദൂഹിന്റെ ദൃശ്യങ്ങൾ അൽ ജസീറ സംപ്രേക്ഷണം ചെയ്തിരുന്നു. പിതാവിനെപ്പോലെ മാധ്യമപ്രവർത്തകനാകാൻ ആഗ്രഹിച്ച മകൻ 15-കാരനായ മഹ്മൂദിന്റെ മുഖത്ത് തലോടുന്ന ദഹ്ദൂഹിന്റെ ദൃശ്യങ്ങൾ ഹൃദയഭേദകമായിരുന്നു.

''സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണത്തിന്റെ പരമ്പരയാണിത്. ഞാൻ യർമൂക്കിൽ ഇതുപോലുള്ള ഒരു ആക്രമണത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുകയായിരുന്നു. നുസയ്‌റാത്ത് അടക്കം നിരവധി പ്രദേശങ്ങളെ ലക്ഷ്യമിട്ട് ശക്തമായ ആക്രമണമാണ് ഇസ്രായേൽ നടത്തുന്നത്''- ദഹ്ദൂഹ് പറഞ്ഞു.

Advertising
Advertising

നുസയ്‌റാതിലെ അഭയാർഥി ക്യാമ്പിന് നേരെ നടന്ന വ്യോമാക്രമണത്തിലാണ് വാഇൽ ദഹ്ദൂഹിന്റെ കുടുംബം കൊല്ലപ്പെട്ടത്. ഇസ്രായേൽ സേന എന്തുതന്നെ ചെയ്താലും തങ്ങൾ ഈ മണ്ണ് വിട്ടുപോകില്ലെന്ന് ദഹ്ദൂഹ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News