'രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന്': വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടറുടെ വീട്ടില്‍ എഫ്ബിഐ റെയ്ഡ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു

ട്രംപ് പലപ്പോഴും മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞിട്ടുണ്ട്. തന്റെ വിമർശകരെന്ന് കരുതുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും അന്വേഷണങ്ങൾ നടത്തുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു

Update: 2026-01-15 07:11 GMT

വാഷിങ്ടണ്‍: ജോലിയുടെ ഭാഗമായി ശേഖരിച്ച രഹസ്യ വിവരങ്ങൾ തേടി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോർട്ടറുടെ വീട്ടിൽ എഫ്ബിഐ(ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍) പരിശോധന.  ഹന്ന നടന്‍സണെന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയുടെ വീട്ടിൽ ബുധനാഴ്ചയാണ് ഉദ്യോഗസ്ഥർ എത്തിയത്.

ഫോണും സ്വകാര്യ ലാപ്ടോപ്പമുടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.  ട്രംപിന്റെ കീഴിൽ ഫെഡറൽ തൊഴിലാളികളെ വെട്ടിക്കുറയ്ക്കാനുള്ള ശ്രമങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് നേതൃത്വം നൽകിയ മാധ്യമപ്രവർത്തകയാണ് ഹന്ന നടൻസൺ. പെന്റഗൺ കരാറുകാരൻ, രഹസ്യരേഖകൾ ചോർത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് വിർജീനിയയിലുള്ള ഇവരുടെ വീട്ടിൽ പരിശോധന നടന്നത് എന്നാണ് എഫ്ബിഐയെ ഉദ്ധരിച്ച്  വാഷിങ്ടണ്‍ പോസ്റ്റ് എക്സിക്യൂട്ടീവ് എഡിറ്റർ മാറ്റ് മുറെ വ്യക്തമാക്കുന്നത്. ഹന്നയും വാഷിങ്ടണ്‍ പോസ്റ്റുമൊന്നുമല്ല ലക്ഷ്യമെന്നും പറയുന്നു.

Advertising
Advertising

എന്നിരുന്നാലും അസാധാരണമായ ഈ നടപടി ഭരണഘടനാപരമായ സംരക്ഷണങ്ങളെക്കുറിച്ച് ആഴത്തിലുള്ള ചോദ്യങ്ങളും ആശങ്കകളും ഉയർത്തുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു. അതേസമയം പരസ്യമാക്കരുതെന്ന് സർക്കാർ ആഗ്രഹിക്കുന്ന വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്കെതിരായ മുന്നറിയിപ്പായാണ് മാധ്യമ പ്രവര്‍ത്തകരുടെ സംഘടനകൾ റെയ്ഡിനെ കാണുന്നത്. ട്രംപ് പലപ്പോഴും മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞിട്ടുണ്ട്. തന്റെ  വിമർശകരെന്ന് കരുതുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും അന്വേഷണങ്ങൾ നടത്തുമെന്നും ഭീഷണിപ്പെടുത്തുകയും  ചെയ്തിരുന്നു. 

സിസ്റ്റം എഞ്ചിനീയറും ഇൻഫർമേഷൻ ടെക്നോളജി സ്പെഷ്യലിസ്റ്റുമായ ഔറേലിയോ പെരെസ്-ലുഗോൺസ് എന്ന കരാറുകാരനാണ് ഇന്റലിജൻസ് റിപ്പോർട്ടുകളുടെ സ്ക്രീൻഷോട്ടുകളെടുത്തുവെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. മേരിലാൻഡിൽ ഒരു സർക്കാർ കോൺട്രാക്ടറുടെ കീഴിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവമെന്നും അദ്ദേഹത്തിന്റെ കാറും ബേസ്മെന്റും പരിശോധിച്ചപ്പോൾ ലഞ്ച് ബോക്സിൽ നിന്ന് രഹസ്യ രേഖകൾ കണ്ടെത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

മാധ്യമപ്രവര്‍ത്തക നടൻസണിന്റെ താത്പര്യപ്രകാരാണ് രഹസ്യവിവരങ്ങള്‍ ഔറേലിയോ പെരെസ് ചോര്‍ത്തിയതെന്നം അന്വേഷണ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. അതേസമയം വിവരങ്ങൾ ചോർത്തുന്നതിനോട് ട്രംപ് ഭരണകൂടത്തിന് വിട്ടുവീഴ്ചയില്ലാത്ത സമീപമനമാണെന്നും ശക്തമായ നടപടി തന്നെയുണ്ടാകുമെന്നാണ് റെയ്ഡിനെ ന്യായീകരിച്ച്  വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കിയത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News