നേപ്പാളിൽ ഹെലികോപ്റ്റർ മരത്തിലിടിച്ച് തകര്‍ന്നു വീണു; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്കായി തെരച്ചില്‍

അഞ്ച് മെക്സിക്കൻ പൗരൻമാരും പൈലറ്റുമടക്കം ആറ് പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്

Update: 2023-07-11 08:21 GMT
Editor : Lissy P | By : Web Desk

കാഠ്മ്ണ്ഡു: നേപ്പാളിൽ ഹെലികോപ്റ്റർ അപകടത്തിൽ അഞ്ച് മരണം.മൗണ്ട് എവറസ്റ്റിൽ നിന്ന് കാഠ്മ്ണ്ഡുവിലേക്ക് പുറപ്പെട്ട ഹെലികോപ്ടര്‍ മരത്തിലിടിച്ച് തകർന്നാണ് അപകടമുണ്ടായത്. അഞ്ച് മെക്സിക്കൻ പൗരൻമാരും പൈലറ്റുമടക്കം ആറ് പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. 

ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സോലുംഖുംബിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോയ 9N-AMV(AS 50 ) എന്ന ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. തുടർന്ന് നടത്തിയ തിരച്ചിലൊനൊടുവിലാണ് ഹെലികോപ്റ്റര്‍‌ കണ്ടെത്തിയത്.  ലിഖുപികെ റൂറൽ മുനിസിപ്പാലിറ്റിയിലെ ലംജുര മേഖലയിലാണ് മനാംഗ് എയർ ഹെലികോപ്റ്റര്‍‌ തകർന്നതെന്ന് പൊലീസ് അറിയിച്ചു.

Advertising
Advertising

ചൊവ്വാഴ്ച രാവിലെ കാഠ്മണ്ഡുവിലേക്ക് മടങ്ങേണ്ട ഹെലികോപ്റ്റര്‍‌ പ്രതികൂല കാലാവസ്ഥയെത്തുടർന്ന്  റൂട്ട് മാറ്റുകയായിരുന്നെന്ന് എയർപോർട്ട് ഉദ്യോഗസ്ഥൻ സാഗർ കേഡലിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News