ഗസ്സയിൽ ഇസ്രായേലിനെ ഞെട്ടിച്ച് ഹമാസിന്റെ ചെറുത്തുനിൽപ്പ്; മൂന്ന് സൈനികർ കൊല്ലപ്പെട്ടു

ചില സൈനികരെ കാണാനില്ലെന്ന് ഇസ്രായേൽ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇവർക്കായി വ്യാപക തെരച്ചിലാണ്

Update: 2025-06-25 00:57 GMT
Editor : rishad | By : Web Desk

ഗസ്സസിറ്റി: ഗസ്സയിൽ ഇസ്രായേലിനെ ഞെട്ടിച്ച് ഹമാസിന്റെ ചെറുത്തുനിൽപ്പ്. തെക്കന്‍ ഗസ്സയിലെ ഹമാസ് പോരാളികളുടെ നീക്കത്തില്‍ മൂന്ന് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു.

പതിനഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. സൈനിക വാഹനങ്ങളും അഗ്നിക്കിരയാക്കി. പരിക്കേറ്റ സൈനികരെ ഹെലികോപ്റ്ററുകളില്‍ തെൽ അവിവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.  ചില സൈനികരെ കാണാനില്ലെന്ന് ഇസ്രായേൽ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇവർക്കായി ഖാൻ യൂനുസിൽ വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 

Advertising
Advertising

പന്ത്രണ്ട് ദിവസം പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിയ ഇറാന്‍- ഇസ്രായേല്‍ സംഘർഷത്തിന് വിരാമമായ ദിവസം തന്നെയാണ് ഇസ്രായേലിനെ ഹമാസ് ഞെട്ടിച്ചിരിക്കുന്നത്. അതേസമയം വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായതോടെ ഗസ്സയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ഇസ്രായേല്‍ ലക്ഷ്യമിടുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

വെടിനിർത്തലിന് തൊട്ടുപിന്നാലെ ഗസ്സയില്‍ കൂടുതൽ ആക്രമണങ്ങളുണ്ടായതായി ഡോക്ടർമാരും പ്രദേശവാസികളും പറയുന്നു. ചൊവ്വാഴ്ച 40 പേരെയാണ് ഇസ്രായേല്‍ കൊലപ്പെടുത്തിയത്. 

Watch Video Report 

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News