ഫ്രാൻസിൽ വന്‍ വിദ്യാർഥി പ്രക്ഷോഭം; 500ലധികം സ്കൂളുകൾ അടച്ചു

പ്രക്ഷോഭം ആരംഭിച്ചതിനുശേഷം ഇതുവരെ 24 സ്കൂളുകൾ തീയിടുകയോ തകർക്കുകയോ ചെയ്തിട്ടുണ്ടെന്നും മന്ത്രി

Update: 2026-10-05 13:47 GMT

പാരീസ്: അധ്യാപകക്ഷാമം, വിദ്യാഭ്യാസമേഖലയിലെ അടിസ്ഥാനസൗകര്യങ്ങളുടെ തകർച്ച, ക്ലാസുകളിലെ വിദ്യാർഥിപ്പെരുപ്പം തുടങ്ങിയ പ്രശ്‌നങ്ങൾ ഉന്നയിച്ച് ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭം രൂക്ഷമാകുന്നു.  പ്രതിഷേധം വൻ അക്രമസംഭവങ്ങളിലേക്കും വഴിമാറി. 

പൊലീസും വിദ്യാർഥികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടർന്ന് തിങ്കളാഴ്ച രാജ്യത്തുടനീളമുള്ള 500-ഓളം ഹൈസ്കൂളുകൾ ഭാഗികമായോ പൂർണ്ണമായോ അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രി എഡ്വാര്‍ഡ് ജെഫ്രെ അറിയിച്ചു. പ്രക്ഷോഭം ആരംഭിച്ചതിനുശേഷം ഇതുവരെ 24 സ്കൂളുകൾ തീയിടുകയോ തകർക്കുകയോ ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

Advertising
Advertising

വടക്കൻ ഫ്രഞ്ച് നഗരമായ ലെൻസിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് പ്രയോഗിച്ച ഗ്രനേഡ് കൈയിലെടുത്തതിന് പിന്നാലെയുണ്ടായ പൊട്ടിത്തെറിയില്‍ 15കാരനായ വിദ്യാർത്ഥിയുടെ കൈ അറ്റു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചിട്ടുണ്ട്. 

തലസ്ഥാനമായ പാരീസിന് പുറമെ മോണ്ട്പെല്ലിയർ, നാന്റെസ്, മാര്‍സെല്ലെ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും പ്രക്ഷോഭം പടർന്നു. പ്രക്ഷോഭം തുടങ്ങിയത് മുതൽ ഇതുവരെ 5,000-ത്തിലധികം പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 85 ശതമാനവും പ്രായപൂർത്തിയാകാത്തവരാണ്. വിദ്യാഭ്യാസ മേഖലയിലെ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കാത്തതിനാല്‍ ചൊവ്വാഴ്ചയും പ്രതിഷേധം തുടരുമെന്നാണ് വിദ്യാര്‍ഥികള്‍ വ്യക്തമാക്കുന്നത്. അതേസമയം ആക്രമണകാരികളിൽ നിന്ന് തന്നെ നാശനഷ്ടങ്ങളുടെ തുക ഈടാക്കാനുള്ള 'വണ്ടാൽ-പേസ്' ബില്ല് വേഗത്തിലാക്കാന്‍ സർക്കാർ നടപടി സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു  വ്യക്തമാക്കി. പഠന അന്തരീക്ഷം മെച്ചപ്പെടുത്താനുള്ള നടപടികളും ഫ്രഞ്ച് സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്.  അതേസമയം, പ്രതിഷേധം കലാപമായി മാറിയെന്നും പിന്നിൽ തീവ്ര ഇടതുസംഘടനകളാണെന്നും ഫ്രഞ്ച് സർക്കാർ ആരോപിച്ചു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News