യെമന് 224 ദശലക്ഷം റിയാൽ കൂടി; ബജറ്റിനും ശമ്പളത്തിനും സൗദിയുടെ പിന്തുണ

14 വർഷത്തിനിടെ നൽകിയത്​ 12.6 ബില്യൺ ഡോളർ

Update: 2026-10-05 04:29 GMT
Editor : Rafeeq MM | By : Gulf Desk

റിയാദ്: ആഭ്യന്തര സംഘർഷവും സാമ്പത്തിക പ്രതിസന്ധിയും തുടരുന്ന യെമന് വീണ്ടും സാമ്പത്തിക സഹായവുമായി സൗദി അറേബ്യ. യെമൻ സർക്കാറിന്‍റെ ബജറ്റിനെ സഹായിക്കാൻ 224 ദശലക്ഷം സൗദി റിയാലിന്‍റെ സാമ്പത്തിക സഹായമാണ് സൗദി അനുവദിച്ചത്. സൗദി ഡെവലപ്മെന്‍റ്​ ആൻഡ് റീകൺസ്ട്രക്ഷൻ പ്രോഗ്രാം ഫോർ യെമൻ മുഖേനയാണ്​ സഹായം അനുവദിച്ചത്.സർക്കാർ ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള പ്രവർത്തന ചെലവുകൾ നിറവേറ്റുന്നതിനാണ് പുതിയ ധനസഹായം പ്രധാനമായും ഉപയോഗിക്കുക. യെമനിലെ ധനകാര്യ നയത്തിന്‍റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക-സാമൂഹിക വികസനത്തിന് സുസ്ഥിര അടിത്തറ ഒരുക്കുന്നതിനും സഹായം ഉപകരിക്കുമെന്നാണ് സൗദിയുടെ വിലയിരുത്തൽ.

Advertising
Advertising

മാനുഷിക, വികസന, സാമ്പത്തിക മേഖലകളിലായി യെമന് സൗദി അറേബ്യ നൽകിവരുന്ന പിന്തുണയുടെ ഭാഗമാണ് പുതിയ ധനസഹായം. 2012 മുതൽ 2026 വരെ സൗദിയുടെ വികസന-സാമ്പത്തിക ഇടപെടലുകളുടെ ആകെ മൂല്യം 12.6 ബില്യൺ ഡോളറിലേറെയാണെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. യെമൻ സെൻട്രൽ ബാങ്കിന് നൽകിയ നിക്ഷേപങ്ങളും ഗ്രാന്‍റുകളും ഉൾപ്പെടെയാണിത്​.

സാമ്പത്തിക സഹായത്തിനൊപ്പം സൗദി ഡെവലപ്മെന്‍റ്​ ആൻഡ് റീകൺസ്ട്രക്ഷൻ പ്രോഗ്രാം ഫോർ യെമൻ ഇതുവരെ രാജ്യത്തെ എട്ട് പ്രധാന മേഖലകളിലായി 300 വികസന പദ്ധതികളും സംരംഭങ്ങളും നടപ്പാക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനം, പൊതുസേവനങ്ങളുടെ നിലവാരം ഉയർത്തൽ, പ്രാദേശിക സ്ഥാപനങ്ങളുടെ ശേഷി വർധിപ്പിക്കൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയ മേഖലകളിലാണ് പദ്ധതികൾ. യെമനിൽ രാഷ്ട്രീയ-സൈനിക സംഘർഷങ്ങൾക്കൊപ്പം സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് സൗദിയുടെ പുതിയ ധനസഹായം പ്രഖ്യാപിച്ചത്.

Writer - Rafeeq MM

contributor

Editor - Rafeeq MM

contributor

By - Gulf Desk

contributor

Similar News