ആദ്യ ബോയിങ് 787-9 ഡ്രീംലൈനർ വിമാനം പുറത്തിറക്കി റിയാദ് എയർ

നീലയും ലാവെൻഡറും ചേർന്നതാണ് വിമാനത്തിന്റെ പുറംചിത്രം

Update: 2026-10-05 10:18 GMT

റിയാദ്: സൗദിയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയർ തങ്ങളുടെ ആദ്യ ബോയിങ് 787-9 ഡ്രീംലൈനറിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു. അമേരിക്കയിലെ സൗത്ത് കരോലിനയിലെ ചാൾസ്റ്റണിലുള്ള ബോയിങ് പെയിന്റിങ് കേന്ദ്രത്തിൽ നിന്ന് പുറത്തിറങ്ങിയ വിമാനത്തിന്റെ ചിത്രങ്ങളാണ് കമ്പനി പങ്കുവെച്ചത്. നീലയും ലാവെൻഡറും ചേർന്നതാണ് വിമാനത്തിന്റെ പുറംചിത്രം. വസന്തകാലത്ത് സൗദിയിലെ മരുഭൂമിയിൽ വിരിയുന്ന പൂക്കളുടെ നിറങ്ങളാണിത്. കൂടാതെ അറബിക് കാലിഗ്രഫിയുടെ സൗന്ദര്യവുമാണ് ഡിസൈനിന് പ്രചോദനമായത്. റിയാദ് എയറിന്റെ തനതായ പേൾ നിറത്തിലുള്ള വിമാനങ്ങളുടെ രൂപകൽപന തന്നെയാണ് പുതിയ മോഡലിനും. കമ്പനിയുടെ പത്ത് വിമാനങ്ങളിൽ ഒന്നിൽ ഈ ഡിസൈനും ഉണ്ടാകും.

ഇത് അഭിമാന നിമിഷമാണെന്നും വസന്തകാലത്ത് സൗദിയിലെ മരുഭൂമിയിൽ വിരിയുന്ന പൂക്കളുടെ നിറങ്ങളും അറബിക് കാലിഗ്രഫിയുടെ സൗന്ദര്യവും പ്രചോദനമാക്കിയാണ് ഡിസൈൻ ഒരുക്കിയതെന്നും കമ്പനിയുടെ സി.ഇ.ഒ ടോണി ഡഗ്ലസ് പറഞ്ഞു. ലോകത്തെ വിവിധ വിമാനത്താവളങ്ങളിൽ വേറിട്ട സാന്നിധ്യമായിരിക്കും പുതിയ മോഡലെന്നും കമ്പനിയുടെ വളർച്ചയിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണിതെന്നും അദ്ദേഹം പറഞ്ഞു. നാല് മാസത്തിനുള്ളിൽ റിയാദ് എയർ വിമാനങ്ങളുടെ എണ്ണം 10 ആയും സർവീസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം 15 ആയും ഉയർന്നതായി ടോണി ഡ​ഗ്ലസ് അറിയിച്ചു.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Gulf Desk

contributor

Similar News