പ്രീമിയം അം​ഗങ്ങൾക്ക് ഗോൾഡൻ ടിക്കറ്റ് പ്രഖ്യാപിച്ച് റിയാദ് എയർ

വർഷം മുഴുവൻ സൗജന്യമായി യാത്ര ചെയ്യാൻ അവസരം

Update: 2026-10-05 11:16 GMT

റിയാദ്: ​പ്രീമിയം അം​ഗങ്ങൾക്ക് ഗോൾഡൻ ടിക്കറ്റ് പ്രഖ്യാപിച്ച് സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർ. സൗദിയിലെയും പ്രധാന അന്താരാഷ്ട്ര വിപണികളിലെയും ‘സഫീർ’ ലോയൽറ്റി പ്രോഗ്രാമിൽ അംഗങ്ങളായവർക്കാണ് കമ്പനി ടിക്കറ്റ് നൽകുന്നത്. ഗോൾഡൻ ടിക്കറ്റ് നേടുന്നവർക്ക് ഒരു വർഷം മുഴുവൻ സൗജന്യമായി റിയാദ് എയറിൽ യാത്ര ചെയ്യാം.

പങ്കെടുക്കുന്ന ഓരോ വിപണിയിൽനിന്നും ഒരു സഫീർ അംഗത്തിനാണ് ഈ അവസരം ലഭിക്കുക. വിജയിക്ക് ആകെ 12 യാത്രാ ടിക്കറ്റുകളാണ് ലഭിക്കുക. ഇതിൽ ആറ് ബിസിനസ് ക്ലാസ് ടിക്കറ്റുകളും ആറ് പ്രീമിയം ഇക്കോണമി ടിക്കറ്റുകളുമുണ്ടാകും. അതായത് ഒരു വർഷം മുഴുവൻ ഓരോ മാസവും ഒരു യാത്ര സൗജന്യമായി നടത്താം. ജോലി ആവശ്യങ്ങൾക്കായോ വിനോദയാത്രയ്ക്കായോ ടിക്കറ്റുകൾ ഉപയോഗിക്കാം. ഗോൾഡൻ ടിക്കറ്റ് നേടുന്നതിലൂടെ സഫീർ അംഗങ്ങൾക്ക് റിയാദ് എയറിന്റെ ബിസിനസ് ക്ലാസ്, പ്രീമിയം ഇക്കോണമി കാബിനുകളിൽ യാത്ര ചെയ്യാനുള്ള അവസരമാണ് ലഭിക്കുന്നതെന്ന് റിയാദ് എയറിലെ ലോയൽറ്റി ആൻഡ് സസ്റ്റെയിനബിലിറ്റി വൈസ് പ്രസിഡന്റ് കിം ഹാർഡിക്കർ പറഞ്ഞു.

Advertising
Advertising

യാത്ര എന്ന ആശയം തന്നെ പുതിയ തലത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ തലമുറയിലെ യാത്രക്കാർ ലോകം ചുറ്റിക്കാണാനും, വ്യത്യസ്ത അനുഭവങ്ങൾ കണ്ടെത്താനും കൂടുതൽ താൽപര്യപ്പെടുന്നു. ജോലിക്കായാലും വിനോദത്തിനായാലും ഈ മാറ്റം യാത്രാരംഗത്ത് പുതിയ സാധ്യതകൾ സൃഷ്ടിക്കുകയാണെന്നും കിം ഹാർഡിക്കർ വ്യക്തമാക്കി.

ഗോൾഡൻ ടിക്കറ്റ് സ്വന്തമാക്കാൻ സഫീർ ലോയൽറ്റി പ്രോഗ്രാമിലെ അംഗത്വം നിർബന്ധമാണ്. സഫീർ പ്രോഗ്രാമിലെ എല്ലാ അംഗങ്ങളെയും 2026 ഒക്ടോബറിൽ നടക്കുന്ന ഗോൾഡൻ ടിക്കറ്റ് നറുക്കെടുപ്പിൽ സ്വമേധയാ ഉൾപ്പെടുത്തും. വിജയികൾക്ക് ലഭിക്കുന്ന ടിക്കറ്റുകൾ 2027 ഒക്ടോബർ വരെ ഉപയോഗിക്കാനാകും. മത്സരത്തിന്റെ നിബന്ധനകളും വ്യവസ്ഥകളും റിയാദ് എയറിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Gulf Desk

contributor

Similar News