ട്രക്കുകളിൽ ഇനി യാത്രക്കാർക്ക് വിലക്ക്, റൈറ്റ് ട്രാക്ക് നിർബന്ധം; കർശന നിയന്ത്രണങ്ങളുമായി സൗദി

ട്രാഫിക് വകുപ്പ് നിശ്ചയിച്ചിട്ടുള്ള സമയങ്ങളിൽ മാത്രമേ ട്രക്കുകൾക്ക് നഗര പരിധിക്കുള്ളിലേക്ക് പ്രവേശിക്കാൻ സാധിക്കൂ

Update: 2026-10-04 15:47 GMT

റിയാദ്: രാജ്യത്തെ റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായി ട്രക്ക് ഗതാഗതത്തിൽ കർശന നിയന്ത്രണങ്ങളുമായി സൗദി ട്രാഫിക് ഡയറക്ടറേറ്റ്. പുതിയ ഉത്തരവ് പ്രകാരം ട്രക്കുകളിൽ ചരക്കുകൾക്ക് പുറമേ യാത്രക്കാരെ കയറ്റുന്നത് പൂർണമായും നിരോധിച്ചു. മൾട്ടി ലൈൻ റോഡുകളിൽ ഏറ്റവും വലതുവശത്തെ ട്രാക്ക് മാത്രമായിരിക്കും ട്രക്കുകൾക്ക് ഉപയോഗിക്കാൻ അനുമതിയുള്ളത്. ട്രാഫിക് വകുപ്പ് നിശ്ചയിച്ചിട്ടുള്ള സമയങ്ങളിൽ മാത്രമേ ട്രക്കുകൾക്ക് നഗര പരിധിക്കുള്ളിലേക്ക് പ്രവേശിക്കാൻ സാധിക്കൂ.

വാഹനത്തിൽ കൊണ്ടുപോകുന്ന വസ്തുക്കളും ചരക്കുകളും കൃത്യമായി കവർ ചെയ്തു മാത്രമായിരിക്കണം കൊണ്ടുപോകേണ്ടത്. രാത്രി സമയങ്ങളിൽ വാഹനം നിർത്തേണ്ടി വരുമ്പോൾ മറ്റ് വാഹനങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നതിനായി ത്രികോണാകൃതിയിലുള്ള വാണിങ് റിഫ്ലക്ടറുകൾ നിർബന്ധമായും സ്ഥാപിക്കണമെന്നും ഡയറക്ടറേറ്റ് നിർദേശിക്കുന്നു. വാഹനങ്ങളുടെ ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും, വീഴ്ച വരുത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി.

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Gulf Desk

contributor

Similar News