ചന്ദ്രൻ കഅ്ബക്ക് മുകളിൽ എത്തുന്നു; ഖിബ്‌ല ദിശ കൃത്യമായി അറിയാൻ സുവർണാവസരം

ഈ വർഷം രണ്ടാം തവണയാണ് പ്രതിഭാസം ഉണ്ടാകുന്നത്

Update: 2026-10-04 13:57 GMT

ജിദ്ദ: മക്കയിലെ വിശുദ്ധ കഅബയ്ക്ക് മുകളിൽ ചന്ദ്രൻ നേരിട്ട് എത്തുന്നു. ഈ വർഷം രണ്ടാം തവണയാണ് ചാന്ദ്ര പ്രതിഭാസം ഉണ്ടാകുന്നത്. മക്കയിലെ പ്രാദേശിക സമയം രാവിലെ 7:50-നാണ് ചന്ദ്രൻ കഅബയ്ക്ക് തൊട്ടുമുകളിൽ കൃത്യമായി എത്തുക. ഈ സമയത്ത് ചന്ദ്രൻ ഭൂമിയിൽ നിന്നും ഏകദേശം 3,72,253 കിലോമീറ്റർ അകലെയായിരിക്കും. ചന്ദ്രന്റെ 31.8% ഭാഗം പ്രകാശിക്കുന്നതിനാൽ ഒരു ചെറിയ ചന്ദ്രക്കല രൂപത്തിലായിരിക്കും ഈ സമയം കാണാൻ സാധിക്കുക. സൂര്യൻ ഉള്ളതുകൊണ്ട് രാത്രിയിലെപ്പോലെ അത്ര വ്യക്തമായിരിക്കില്ലെങ്കിലും, ആളുകൾക്ക് ഇത് ന​ഗ്നനേത്രങ്ങൾക്കൊണ്ട് കാണാൻ സാധിക്കും.

ജിദ്ദ അസ്ട്രോണമി സൊസൈറ്റി തലവൻ മാജിദ് അബു സഹ്രയാണ് ഈ വിവരം അറിയിച്ചത്. ചന്ദ്രന്റെ ഭ്രമണപഥത്തിലെ മാറ്റങ്ങൾ കാരണം, അത് മക്കയുടെ അക്ഷാംശത്തിന് നേരെ മുകളിലൂടെ കടന്നുപോകുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകൾക്ക്, ചന്ദ്രൻ നിൽക്കുന്ന ദിശ നോക്കി ഖിബ്‌ലയുടെ ദിശ വളരെ എളുപ്പത്തിലും കൃത്യമായും മനസ്സിലാക്കാൻ ഇതിലൂടെ സാധിക്കും.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Gulf Desk

contributor

Similar News