2026-ലെ വൈദ്യശാസ്ത്ര നൊബേൽ മൂന്നുപേർക്ക്; തലച്ചോറിലെ നാഡീകോശങ്ങളെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം

അമേരിക്കൻ, ജർമ്മൻ ഗവേഷകരായ കാൾ ഡെയ്സെറൗത്ത്, പീറ്റർ ഹേഗമൻ, ജോർജ് നഗേൽ എന്നിവർക്കാണ് പുരസ്കാരം

Update: 2026-10-05 12:12 GMT

വാഷിങ്ടൺ: 2026-ലെ വൈദ്യശാസ്ത്ര നൊബേൽ മൂന്നുപേർക്ക്. അമേരിക്കൻ, ജർമ്മൻ ഗവേഷകരായ കാൾ ഡെയ്സെറൗത്ത്, പീറ്റർ ഹേഗമൻ, ജോർജ് നഗേൽ എന്നിവർക്കാണ് പുരസ്കാരം. തലച്ചോറിലെ നാഡീകോശങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം. തലച്ചോറിലെ നാഡീകോശങ്ങൾ ഓർമകളെയും വികാരങ്ങളെയും പെരുമാറ്റങ്ങളെയും എങ്ങനെ സ്വാധീനിക്കുന്നുവെന്ന് മനസിലാക്കാൻ സഹായിക്കുന്ന ഓപ്റ്റോജനെറ്റിക്സ് എന്ന പഠനശാഖയ്ക്ക് ഇവർ അടിത്തറ നൽകിയിരുന്നു.

പ്രത്യേകതരം പ്രോട്ടീൻ നാഡീകോശങ്ങളിലെത്തിച്ചശേഷം വെളിച്ചം ഉപേയാഗിച്ച് ആ കോശങ്ങളെ ആവശ്യമുള്ള സമയത്ത് പ്രവർത്തിപ്പിക്കാനും നിർത്താനും കഴിയുന്ന രീതിയാണ് ഓപ്റ്റോജനെറ്റിക്സ്. കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ 50 പ്രൊഫസർമാർ അടങ്ങുന്ന നൊബൽ അസംബ്ലിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

സമ്മാനത്തുകയായ 11.5 കോടി രൂപ മൂന്ന് ശാസ്ത്രജ്ഞർക്കുമായി തുല്യമായി വീതിച്ചുനൽകും. 2026ലെ ആദ്യ നൊബേൽ പുരസ്കാര പ്രഖ്യാപനമാണ് ഇന്ന് നടന്നത്. ഭൗതികശാസ്ത്രം, രസതന്ത്രം, സാ​ഹിത്യം, സമാധാനം, സാമ്പത്തിക എന്നീ മേഖലകളിലെ നൊബേൽ സമ്മാനം വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News