ബ്രിട്ടീഷ് ഉപതെരഞ്ഞെടുപ്പിൽ ഫലസ്‍തീൻ അനുകൂല നിലപാടെടുത്ത ജോർജ് ഗാല​വേക്ക് തകർപ്പൻ വിജയം

ലേബർ പാർട്ടിയുടെ കുത്തകയായിരുന്ന മണ്ഡലത്തിലാണ് ഇടതുപക്ഷ നേതാവിന്റെ അട്ടിമറി വിജയം

Update: 2024-03-02 05:08 GMT
Editor : Anas Aseen | By : Web Desk
Advertising

ലണ്ടൻ: ബ്രിട്ടനിലെ ഉപതിരഞ്ഞെടുപ്പിൽ ഫലസ്‍തീൻ അനുകൂല നിലപാട് ഉയർത്തിപ്പിടിച്ച ഇടതുപക്ഷ നേതാവിന് വൻ വിജയം. വടക്കൻ ഇംഗ്ലണ്ടിലെ റോച്ച്ഡെയൽ മണ്ഡലത്തിൽ നിന്ന് 40 ശതമാനത്തിലേറെ വോട്ട് നേടിയാണ് ജോർജ് ഗാല​വേ വിജയിച്ചത്. ലേബർ പാർട്ടിയുടെ കുത്തകയായ മണ്ഡലത്തിലാണ് ജോർജ് ഗാലവേ​യുടെ അട്ടിമറി വിജയം.

ഗസ്സയിലെ ഇസ്രയേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശക്തമായ ഫലസ്തീൻ അനുകൂല നിലപാടായിരുന്നു ഗാല​വേ ​തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സ്വീകരിച്ചിരുന്നത്. ഇസ്രയേൽ ആക്രമണത്തെ പിന്തുണയ്ക്കുന്ന ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയെയും പ്രതിപക്ഷമായ ലേബർ പാർട്ടിയെയും ഗാല​വേ പ്രചാരണവേളയിൽ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.

ഒക്ടോബർ ഏഴിലെ ഹമാസ് അക്രമണം ഇസ്രായേലിന്റെ പിന്തുണയോടെയായിരുന്നുവെന്ന് ലേബർ പാർട്ടി സ്ഥാനാർഥി ആയിരുന്ന അസ്ഹർ അലി പറയുന്ന വിഡിയോ പുറത്തുവന്നതിന് പിന്നാലെ അദ്ദേഹത്തിനുള്ള പിന്തുണ പാർട്ടി പിൻവലിച്ചിരുന്നു. ഫലം വന്നപ്പോൾ ഡേവിഡ് ഡല്ലി എന്ന സ്വതന്ത്ര സ്ഥാനാർഥിയാണ് രണ്ടാമതെത്തിയത്. കൺസർവേറ്റീവ് പാർട്ടിയാണ് മൂന്നാമത്. അസ്ഹർ അലി നാലാം സ്ഥാന​ത്തേക്ക് പിന്തള്ളപ്പെട്ടു. ഗാല​വേ 12,335 വോട്ടുകൾ നേടിയപ്പോൾ രണ്ടാമതെത്തിയ ഡേവിഡ് ഡല്ലിക്ക് 6,638 വോട്ടുകളാണ് ലഭിച്ചത്.

ഗസ്സയിലെ കൂട്ടക്കുരുതിയിൽ ഹൃദയം തകർന്ന, ബ്രിട്ടനിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. അവരെയാണ് ഞാൻ പ്രതിനിധീകരിക്കുന്നതെന്നും ഗാല​വേ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അൽ ജസീറയോട് പറഞ്ഞു.

​ലേബർ പാർട്ടി നേതാവും എം.പിയുമായിരുന്ന ഗാല​വേയെ ഇറാഖ് യുദ്ധത്തിൽ അന്നത്തെ പ്രധാനമന്ത്രി ടോണി ബ്ലെയറിനെ വിമർശിച്ചതിന് പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.ഗാല​വേയുടെ ഇടതുപക്ഷ വർക്കേഴ്സ് പാർട്ടി ഓഫ് ബ്രിട്ടൻ പാർലമെന്റിൽ പ്രാതിനിധ്യം നേടുന്നത് ഇതാദ്യമാണ്. 

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News