ഇറാനിലെ സ്കൂൾ ആക്രമണം: അമേരിക്കൻ വാദങ്ങൾ തള്ളി ബെല്ലിംഗ്കാറ്റ്; യുഎസ് പങ്കാളിത്തത്തിന് കൂടുതൽ തെളിവുകൾ

സ്ഫോടനത്തിന് പിന്നിൽ ഇറാൻ തന്നെയാണെന്ന ഡൊണാൾഡ് ട്രംപിന്റെ വാദങ്ങളെ പാടെ തള്ളിക്കളയുന്നതാണ് പുതിയ തെളിവുകൾ

Update: 2026-03-10 15:36 GMT

ടെഹ്റാൻ: ഇറാനിലെ മിനാബിൽ 165 വിദ്യാർഥിനികളുടെ മരണത്തിനിടയാക്കിയ സ്‌കൂൾ ആക്രമണത്തിൽ അമേരിക്കയുടെ പങ്ക് വെളിപ്പെടുത്തുന്ന നിർണ്ണായക വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ഫെബ്രുവരി 28-ന് നടന്ന സ്ഫോടനത്തിന് പിന്നിൽ ഇറാൻ തന്നെയാണെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദങ്ങളെ പാടെ തള്ളിക്കളയുന്നതാണ് പുതിയ തെളിവുകൾ.

അന്വേഷണാത്മക പത്രപ്രവർത്തന ഗ്രൂപ്പായ ബെല്ലിംഗ്കാറ്റ് (Bellingcat) ജിയോലോക്കേറ്റ് ചെയ്ത ദൃശ്യങ്ങൾ പ്രകാരം, അമേരിക്കയുടെ പക്കൽ മാത്രം ലഭ്യമായ ടോമാഹോക്ക് (Tomahawk) ക്രൂയിസ് മിസൈൽ ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ താവളത്തിൽ പതിക്കുന്നത് വ്യക്തമാണ്. നിലവിലെ യുദ്ധത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങളിൽ അമേരിക്കയുടെ പക്കൽ മാത്രമാണ് ടോമാഹോക്ക് മിസൈലുകളുള്ളത്. ആക്രമണത്തിന് പിന്നിൽ അമേരിക്കയാണെന്ന വാദത്തിന് ശക്തി പകരുന്നതാണിത്. സ്‌കൂളിലുണ്ടായ സ്ഫോടനം ഇറാന്റെ തന്നെ മിസൈൽ പരാജയപ്പെട്ടത് മൂലമാണെന്നായിരുന്നു ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നത്. എന്നാൽ, മെഹർ ന്യൂസ് പുറത്തുവിട്ട പുതിയ ദൃശ്യങ്ങൾ ഈ വാദത്തെ പൂർണ്ണമായും തള്ളിക്കളയുന്നതാണ്.

Advertising
Advertising

അമേരിക്കൻ ആക്രമണത്തിനിടയിൽ ലക്ഷ്യം തെറ്റിയോ അല്ലെങ്കിൽ ബോംബുകൾ ചിതറിത്തെറിച്ചോ ആണ് സ്കൂൾ തകർന്നതെന്നാണ് നിലവിലെ നിഗമനം. ജിയാൻകാർലോ ഫിയോറെല്ല, മെറൽ സോറ്റ് എന്നിവരുടെ നേതൃത്വത്തിലാണ് ബെല്ലിംഗ്കാറ്റ് ഈ നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ടത്. അന്താരാഷ്ട്ര തലത്തിൽ അമേരിക്കയ്ക്കെതിരെ വലിയ സമ്മർദ്ദത്തിന് ഈ റിപ്പോർട്ട് കാരണമായേക്കും.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News