'ട്രംപിന് മുന്നിൽ നിർദേശങ്ങൾ വെച്ച് പുടിന്‍, അവ ഇപ്പോള്‍ വെളിപ്പെടുത്തില്ല': പശ്ചിമേഷ്യൻ സംഘർഷത്തിൽ മധ്യസ്ഥ നീക്കവുമായി റഷ്യ

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് ആവശ്യമായ എന്ത് സഹായത്തിനും തയ്യാറാണെന്ന് റഷ്യ

Update: 2026-03-10 11:59 GMT

മോസ്‌കോ: പശ്ചിമേഷ്യൻ സംഘർഷത്തിൽ മധ്യസ്ഥ നീക്കത്തിന് പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ സന്നദ്ധത അറിയിച്ചതായി റഷ്യ. സാധ്യമായ എല്ലാ സഹകരണവും നൽകുമെന്നും ട്രംപിനോട് ചില നിർദേശങ്ങൾ വെച്ചെന്നും എന്നാൽ അവ വെളിപ്പെടുത്താൻ പറ്റില്ലെന്നും റഷ്യ വ്യക്തമാക്കി.

ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ഇക്കാര്യം അറിയിക്കുന്നത്.  ഇന്നലെ ട്രംപുമായി പുടിൻ ഫോണില്‍ സംസാരിച്ചിരുന്നു. ഇതിലാണ് നിര്‍ദേശങ്ങള്‍ വെച്ചത്.

യുദ്ധം അവസാനിപ്പിക്കാനും പിരിമുറുക്കം കുറയ്ക്കാനും വിവിധ മധ്യസ്ഥതയ്ക്കുള്ള വഴികൾ വാഗ്ദാനം ചെയ്തതായും പെസ്കോവ് പറഞ്ഞു. പുടിൻ മുന്നോട്ടുവെച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ വക്താവ് ദിമിത്രി പെസ്കോവ് വിസമ്മതിച്ചു. എന്നാൽ ഈ നിർദ്ദേശങ്ങൾ ഇപ്പോഴും പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് ആവശ്യമായ എന്ത് സഹായവും നൽകാൻ റഷ്യ തയ്യാറാണെന്ന് പെസ്കോവ് കൂട്ടിച്ചേര്‍ത്തു. 

Advertising
Advertising

ഒത്തുതീർപ്പിന് മുൻപായി യുക്രെയ്നിൽ ട്രംപ് വെടിനിർത്തലിന് ആവശ്യപ്പെട്ടിട്ടില്ലെന്ന് പെസ്കോവ് പറഞ്ഞു. നിബന്ധനകളൊന്നും ട്രംപ് മുന്നോട്ടുവെച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം നീളില്ലെന്ന സൂചന നൽകി യു.എസ് പ്രഡിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത് എത്തിയിരുന്നു. 

അതേസമയം ഇറാൻ-അമേരിക്ക സംഘർഷം ഉടൻ അവസാനിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടിയാണ്  ഇറാൻ നല്‍കിയത്. യുദ്ധത്തിന്റെ ദൈർഘ്യം നിശ്ചയിക്കുന്നത് അമേരിക്കയല്ലെന്നും, മറിച്ച് തങ്ങളാണെന്നുമായിരുന്നു ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) വ്യക്തമാക്കിയത്. മേഖലയുടെ ഭാവി ഇപ്പോൾ ഇറാൻ സേനയുടെ കൈകളിലാണെന്നും അവർ കൂട്ടിച്ചേർത്തിരുന്നു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News