മാസ്ക് ധരിക്കാൻ പറഞ്ഞതിന് പെട്രോൾ സ്റ്റേഷൻ ക്യാഷ്യറെ വെടിവച്ച് കൊന്നു; 50കാരന് ജീവപര്യന്തം തടവ്

കോവിഡ് വ്യാപിച്ചിരിക്കെ ജർമനിയിലെ എല്ലാ സ്ഥാപനങ്ങളിലും മാസ്ക് നിർബന്ധമായിരുന്ന സമയത്തായിരുന്നു സംഭവം.

Update: 2022-09-13 14:34 GMT

മാസ്‌ക് ധരിക്കാൻ പറഞ്ഞതിൽ ദേഷ്യപ്പെട്ട് പെട്രോൾ സ്റ്റേഷൻ കാഷ്യറെ വെടിവച്ച് കൊന്ന 50കാരന് ജീവപര്യന്തം തടവ്. മാരിയോ എൻ എന്നയാളെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജെർമനിയിലെ ഇഡാർ-ഒബർസ്റ്റീനിൽ കഴിഞ്ഞവർഷം സെപ്തംബറിലാണ് സംഭവം. 20കാരനായ ഡബ്ല്യു. അലക്സാണ് കൊല്ലപ്പെട്ടത്.

കോവിഡ് വ്യാപിച്ചിരിക്കെ ജർമനിയിലെ എല്ലാ സ്ഥാപനങ്ങളിലും മാസ്ക് നിർബന്ധമായിരുന്ന സമയത്തായിരുന്നു സംഭവം. സ്ഥാപനത്തിൽ വന്ന പ്രതിയോട് മാസ്ക് ധരിക്കണം എന്ന് 20കാരൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് ഇഷ്ടപ്പെടാതിരുന്ന മാരിയോ അലക്സുമായി തർക്കത്തിലേർപ്പെട്ടു. തുടർന്ന് ഇവിടെ നിന്ന് ഇറങ്ങിപ്പോയ മാരിയോ ഒന്നര മണിക്കൂറിനു ശേഷം മാസ്ക് ധരിച്ച് തിരിച്ചെത്തുകയും വീണ്ടും തട്ടിക്കയറുകയും ചെയ്തു.

Advertising
Advertising

പിന്നാലെ, തോക്കെടുത്ത് അലക്സിനു നേരെ പോയിന്റ് ബ്ലാങ്കിൽ വെടിയുതിർക്കുകയായിരുന്നു. കേസിൽ മാരിയോ കുറ്റക്കാരനാണെന്ന് വിധിച്ച ബാഡ്-ക്രൂസ്‌നാനയിലെ ജില്ലാ കോടതി ചൊവ്വാഴ്ച ഇയാളെ കൊലപാതകത്തിനും അനധികൃതമായി തോക്ക് കൈവശം വച്ചതിനും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. ജർമൻ നിയമപ്രകാരം, ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആളുകൾക്ക് 15 വർഷത്തിന് ശേഷമേ പരോൾ ലഭിക്കൂ.

വിചാരണയുടെ തുടക്കത്തിൽ പ്രോസിക്യൂട്ടർ നിക്കോൾ ഫ്രോൻ, കോവിഡ് തടയാൻ ഏർപ്പെടുത്തിയ നടപടികളിൽ മരിയോയ്ക്ക് ദേഷ്യം തോന്നിയതെന്തിനാണെന്ന് ചോദിച്ചു. വിഷയത്തിൽ ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയക്കാരുടേയും സഹായം ലഭിക്കില്ലെന്ന് അയാൾക്ക് അറിയാമായിരുന്നു. അതിനാലാണ് അലക്സിനെ കൊല്ലാൻ അയാൾ തീരുമാനിച്ചത്- പ്രോസിക്യൂട്ടർ പറഞ്ഞു. അതേസമയം, പൊതുഗതാഗതം പോലുള്ള ചില മേഖലകളിൽ രാജ്യത്ത് ഇപ്പോഴും മാസ്‌ക് വയ്ക്കേണ്ടതുണ്ട്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News