ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് 80,000 രൂപവരെ ക്രെഡിറ്റ് ചെയ്ത് ഗൂഗിൾ പേ ! അമ്പരപ്പ്, ഒടുവിൽ സംഭവിച്ചത്...

പണം ക്രെഡിറ്റായ ഉടനെ അതെടുത്ത് ചെലവഴിച്ചവരും ഏറെയായിരുന്നു

Update: 2023-04-10 09:03 GMT
Editor : Lissy P | By : Web Desk

വാഷിങ്ടൺ: ചായക്കടയില്‍ പൈസ കൊടുക്കുന്നത് മുതല്‍  ലക്ഷങ്ങളുടെ കൈമാറ്റം വരെ ഓൺലൈൻ പേയ്‌മെന്റ് ആപ്പുകൾ വഴി ചെയ്യുന്നവരാണ് മിക്കവരും. ആദ്യഘട്ടത്തിലൊക്കെ ഓൺലൈൻ പേയ്‌മെന്റിന് റിവാർഡായി അഞ്ചോ പത്തോ രൂപയൊക്കെ ഈ ആപ്പുകൾ നൽകിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി 80,000 രൂപ വരെ റിവാർഡായി ലഭിച്ചാൽ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും...

വെറുതെ പറയുകയല്ല, എന്നാൽ അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ അമേരിക്കയിൽ നിന്ന് പുറത്ത് വരുന്നത്. പത്തുമുതൽ 1000 ഡോളർ വരെയാണ് ( 80,000 രൂപ വരെ) അബദ്ധത്തിൽ ഗൂഗിൾ പേ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തത്. സംഭവം സോഷ്യൽമീഡിയയിലടക്കം വാർത്തയായി. ഇതോടെ ഗൂഗിൾ പേ പണം തിരിച്ചെടുക്കുകയും ചെയ്തു. പക്ഷേ പണം ക്രെഡിറ്റായ ഉടനെ അതിൽ നിന്ന് നിരവധി പേർ ചെലവഴിക്കുകയും ചെയ്തിരുന്നു. എന്നാൽ പണം ചെലവഴിച്ചവരിൽ നിന്ന് പണം തിരിച്ചുപിടിക്കുകയോ മറ്റ് നടപടികളോ ഉണ്ടാകില്ലെന്നും ഗൂഗിൾ അറിയിച്ചു.

Advertising
Advertising

പണം ക്രെഡിറ്റായത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് അറിയിച്ച് ഗൂഗിൾ പേ ഉപഭോക്താക്കൾക്ക് മെയിൽ അയിച്ചു. 'പ്രശ്‌നം പരിഹരിച്ചിരിക്കുന്നു,  സാധ്യമാകുന്ന രീതിയിൽ പണം തിരിച്ചെടുത്തിട്ടുണ്ട്. എന്നാൽ പണം ചെലവഴിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ ആ പണം നിങ്ങളുടേതാണ്. അതിൽ കൂടുതൽ നടപടികൾ എടുക്കില്ല' ഗൂഗിൾ അയച്ച മെയിലിൽ പറയുന്നു.

മാധ്യമപ്രവർത്തകനായ മിഷാൽ റഹ്മാനാണ് തന്റെ അക്കൗണ്ടിൽ പണം ക്രെഡിറ്റായ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. തുടർന്ന് നിരവധി പേർ സമാനമായ അനുഭവം പങ്കുവെക്കുകയും ചെയ്തു.




Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News