അല്‍ ജസീറ ഓഫീസുകള്‍ അടച്ചു പൂട്ടാന്‍ ഇസ്രായേല്‍; നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍

അൽ ജസീറ അടച്ചുപൂട്ടാനുള്ള നിർദ്ദേശം ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചുവെന്നും നിയമ വിദഗ്ധർ വിലയിരുത്തി വരികയാണെന്നും മന്ത്രി ശ്ലോമ കർഹി

Update: 2023-10-19 14:42 GMT

ജറൂസലേം: അൽജസീറയുടെ ഇസ്രായേലിലെ ഓഫീസുകൾ അടച്ചുപൂട്ടാൻ ആവശ്യപ്പെട്ട് സുരക്ഷാ കാബിനറ്റിന് മുന്നില്‍ സമര്‍പ്പിച്ച നിർദ്ദേശം സംബന്ധിച്ച് ഇസ്രായേല്‍ അറ്റോർണി ജനറൽ ഗാലി ബഹാരവ്-മിയാറയും വാര്‍ത്താ വിനിമയ മന്ത്രി ഷ്ലോമ കർഹിയും തമ്മില്‍ ധാരണയിലെത്തി. ഇരുവരും അംഗീകരിച്ച നടപടികൾ ഞായറാഴ്ച സർക്കാരിന്റെ അംഗീകാരത്തിനായി പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. 

അൽ ജസീറ അടച്ചുപൂട്ടാനുള്ള നിർദേശം ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചുവെന്നും നിയമ വിദഗ്ധർ വിലയിരുത്തി വരികയാണെന്നും ഷ്ലോമ കർഹി  പറഞ്ഞു. ഇക്കാര്യം മന്ത്രിസഭയിൽ ഉടന്‍ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertising
Advertising

 ദിവസങ്ങള്‍ക്ക് മുമ്പാണ് അൽജസീറ വാർത്തകൾ പക്ഷപാതപരമാണെന്ന് ചൂണ്ടിക്കാട്ടി ചാനലിന് നിയന്ത്രണം ആവശ്യപ്പെട്ട് കര്‍ഹി സുരക്ഷാ കാബിനറ്റ് മുന്നില്‍ നിര്‍ദേശം സമര്‍പ്പിച്ചത്.  ഗസ്സയിൽ നിന്ന് ഇസ്രായേൽ സൈനികർക്കെതിരായ ആക്രമണത്തിന് വാർത്തകൾ പ്രേരണയാകുന്നുണ്ടെന്ന് മന്ത്രി  ചൂണ്ടിക്കാട്ടി. 

ഇസ്രായേലിലെ അൽ ജസീറയുടെ ടെലിവിഷൻ നെറ്റ്‌വർക്കിൽ  30 ജീവനക്കാരാണുള്ളത്.  അവരിൽ ഭൂരിഭാഗവും ഇസ്രായേലി പൗരന്മാരാണ്.  ഇംഗ്ലീഷിലും അറബിയിലുമാണ് നെറ്റ്‌വർക്ക് പ്രക്ഷേപണം ചെയ്യുന്നത്. വാര്‍ത്താ വിനിമയ മന്ത്രിയുടെ അഭ്യർത്ഥന അംഗീകരിക്കപ്പെട്ടാൽ അല്‍ ജസീറയുടെ ഓഫീസുകള്‍ ഉടന്‍ അടച്ചുപൂട്ടും.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News